കുളത്തുങ്കൽ പോത്തൻ

#ഓർമ്മ
#കേരളചരിത്രം

കുളത്തുങ്കൽ പോത്തൻ.

കുളത്തുങ്കൽ പോത്തന്റെ 50ആം ചരമവാർഷികദിനമായിരുന്നു
2021 ഏപ്രിൽ 15.

ഐക്യകേരളം രൂപീകൃതമാകുമ്പോൾ സംസ്ഥാനത്തെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായിരുന്നു കുളത്തുങ്കൽ ജോസഫ് പോത്തൻ എന്ന പോത്തച്ചൻ .
ബെൻസ്, ലെയ്‌ലൻഡ് തുടങ്ങി അന്നത്തെ പ്രമുഖ മോട്ടോർ വാഹനങ്ങളുടെ വിതരണക്കാരായ കുളത്തുങ്കൽ മോട്ടോർ കോർപ്പറേഷൻ്റെ ഉടമ.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആരംഭകാലത്ത് കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന പോത്തൻ പിന്നീട് സ്റ്റേറ്റ് കോൺഗ്രസിന്റെ അംഗമായി പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. 1958ൽ ഈ എം എസ് മന്ത്രിസഭക്കെതിരെ നടന്ന വിമോചനസമരത്തിൽ സജീവപങ്കാളിയായിരുന്നു ഈ വ്യവസായി.
കോൺഗ്രസിൽനിന്നു വിട്ടുമാറി 1964ൽ കേരളാ കോണ്ഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ച സമയത്ത് ആ പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സുകളിൽ പ്രധാനി കുളത്തുങ്കൽ പോത്തൻ ആയിരുന്നു.
കാലത്തിന്റെ ഗതിവിഗതികളിൽ പോത്തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്യുന്നത് കണ്ടുകൊണ്ടാണ് പോത്തൻ ലോകത്തോട് വിടപറഞ്ഞത് .
പോത്തന്റെ ആൺമക്കളിൽ മൂത്ത മോഹൻ കുളത്തുങ്കൽ വ്യവസായിയും കേരളാ കോൺഗ്രസിൻ്റെ ആദ്യത്തെ ട്രഷററും ആയിരുന്നു. ഹാരി പോത്തൻ സുപ്രിയ ഫിലിംസ് എന്ന ബാനറിൽ മലയാളത്തിലെ ഏറ്റവും പ്രമുഖ നിർമ്മാതാക്കളിൽ ഒരാളായി മാറി. പ്രതാപ് പോത്തൻ നടൻ, സംവിധായകൻ എന്നീ നിലകളിൽ മലയാളം തമിഴ് സിനിമകളിൽ പ്രശസ്തനായി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *