#ചരിത്രം
ഒരു കാർ ഉടമസ്ഥൻ.
ഒരു നൂറ്റാണ്ടു മുൻപത്തെ (1915) ഒരു കാർ ഉടമസ്ഥൻ്റെ ഫോട്ടോ കാണുക.
അമേരിക്കയിൽപോലും കാർ ഒരു അപൂർവവസ്തുവും വലിയ ധനികർക്ക് മാത്രം വാങ്ങാൻ കഴിയുമായിരുന്ന ഒരു കാലം.
കാറിൻ്റെ രജിസ്ട്രേഷൻ നമ്പർ CAL 16691 ആണെന്നതിൽനിന്ന് കാലിഫോർണിയയിൽ മൊത്തം അക്കാലത്ത് 17000ൽ താഴെ മോട്ടോർ വാഹനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് വ്യക്തം. രെജിസ്റ്റർ ചെയ്ത വർഷവും (1915) അക്കാലത്ത് നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തും.
മോട്ടോർ വർക്ക്ഷോപ്പുകൾ നിലവിൽവരുന്നതിനു മുൻപുള്ള കാലം. അറ്റകുറ്റപ്പണികൾ തന്നത്താൻ ചെയ്യണം.
സ്വന്തം കാറിന് ഗ്രീസ് അടിക്കാനായി ഒരുങ്ങുന്നത് പ്രശസ്ത ജ്യോതിശാസ്ത്രഞ്ജനായ ഫെർഡിനാണ്ട് എല്ലർമാൻ ആണ്. ഹാലീ ധൂമകേതുവിൻ്റെ നാമഹേതുകനായ ജോർജ് എല്ലറി ഹാലിയുടെ അടുത്ത സഹപ്രവർത്തകൻ. പ്രസിദ്ധമായ യേർക്ക്സ് , മൗണ്ട് വിത്സൺ ഒബ്സർവേറ്ററികൾ – അവയിലെ ഉപകരണങ്ങൾ ഉൾപ്പെടെ നിർമ്മിച്ചത് എല്ലർമാൻ ആണ്.
ഗ്രീസ് അടിക്കാൻ പോകുമ്പോഴും തൻ്റെ നിലയും വിലയും അനുസരിച്ച് കോട്ടും, സൂട്ടും, ടൈയും, തൊപ്പിയും, ഗ്ലവ്സും എല്ലാം ധരിച്ചാണ് എന്നത് ഇന്ന് കൗതുകരമായി തോന്നാം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized