#ഓർമ്മ
എബ്രഹാം ലിങ്കൺ.
പ്രസിഡന്റ് എബ്രഹാം ലിങ്കൺ (1809-1865) വധിക്കപ്പെട്ട ദിവസമാണ്
ഏപ്രിൽ 15.
ലോകചരിത്രത്തിലെ മഹാപുരുഷന്മാരുടെ കൂട്ടത്തിലാണ് അമേരിക്കയുടെ ഈ 16ആമത്തെ പ്രസിഡന്റിന്റെ സ്ഥാനം.
കെന്റക്കിയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ലിങ്കൺ, സ്വപ്രയത്നം കൊണ്ടുമാത്രമാണ് പഠിച്ചു വക്കീലായത്. സത്യസന്ധനായ ആബേ എന്നാണ് ആ യുവാവ് അറിയപ്പെട്ടത്.
1830കൾ മുതൽ ഇല്ലിനോയ് കോടതിയിൽ പ്രാക്ടീസ് ചെയ്ത ലിങ്കൺ 1834ൽ സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ജയിച്ചു.
1947ൽ അമേരിക്കൻ കോൺഗ്രസ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1858ൽ സെനറ്റിലേക്ക് മത്സരിച്ചു പരാജയപ്പെട്ടപ്പോൾ ലിങ്കന്റെ രാഷ്ട്രീയഭാവി അവസാനിച്ചു എന്ന് എല്ലാവരും കരുതി. പക്ഷേ 1860ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി അവരുടെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തത് എബ്രഹാം ലിങ്കനെയാണ്.
പ്രസിഡന്റ് എന്ന നിലയിൽ ലിങ്കൺ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി രാജ്യത്തെ രണ്ടായി വിഭജിച്ച ആഭ്യന്തരയുദ്ധമാണ്.
ഒത്തുതീർപ്പിനായി അടിമത്തത്തിന് എതിരെയുള്ള തന്റെ സന്ധിയില്ലാത്ത സമരം അവസാനിപ്പിക്കാൻ ലിങ്കൺ തയാറായില്ല.
ലിങ്കന്റെ ജെറ്റിസ്‌ബർഗ് പ്രസംഗം ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
യുദ്ധം ജയിച്ച ലിങ്കൺ പതിനായിരക്കണക്കിനുള്ള അടിമകൾക്ക് മോചനമേകി.
പക്ഷേ തന്റെ ജീവനാണ് പകരം നൽകേണ്ടിവന്നത്.
അധികാരത്തിലിരിക്കുമ്പോൾ വധിക്കപ്പെടുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് എബ്രഹാം ലിങ്കൺ.
– ജോയ് കള്ളിവയലിൽ.



