#ഓർമ്മ
ഉസ്താദ് അലി അക്ബർ ഖാൻ.
സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാൻ്റെ ( 1887-1972) ജന്മവാർഷിക ദിനമാണ്
ഏപ്രിൽ 14.
ഇന്നത്തെ ബംഗ്ലാദേശിലെ കോമില്ലയിൽ ജനിച്ച അലി അക്ബർ ഖാൻ 3 വയസു മുതൽ പിതാവിൻ്റെ കീഴിൽ സംഗീതം അഭ്യസിച്ചുതുടങ്ങി. മയ്ഹർ കിരാനയുടെ ഉപസകനായ അലി 13 വയസ് മുതൽ പൊതുപരിപാടികൾ അവതരിപ്പിച്ചുതുടങ്ങി.
1943ൽ ജോധ്പൂർ മഹാരാജാവിൻ്റെ കൊട്ടാരം സംഗീതജ്ഞനായി. അഖിലേന്ത്യാ റേഡിയോയുടെ ലക്നൗ നിലയത്തിൽ സംഗീത സംവിധായകനായി ചേർന്ന ഖാൻ ഏറ്റവും പ്രായം കുറഞ്ഞ ഡയരക്ടർ ആയി.
ചലച്ചിത്രസംഗീത സംവിധായകൻ എന്നനിലയിൽ സത്യജിത് റായ് ഉൾപ്പെടുള്ളവരുടെ സിനിമകൾക്ക് ഈണം പകർന്ന ഖാനാണ് 1993ൽ ബെർട്ടോലുച്ചിയുടെ ലിറ്റിൽ ബുദ്ധ എന്ന ചിത്രത്തിന് സംഗീതം നൽകിയത്.
വിശ്വപ്രസിദ്ധ വയലിനിസ്റ്റ് യെഹൂദി മെനുവിൻ്റെ ക്ഷണം സ്വീകരിച്ച് അമേരിക്കയിലെത്തിയ ഖാൻ 1957 മുതൽ അവിടെ സ്ഥിരതാമസമാക്കി. കൽക്കത്തയിൽ 1956ൽ സ്ഥാപിച്ച സംഗീത കോളെജ് പിന്നീട് അമേരിക്കയിലെ കാലിഫോർണിയയിലേക്ക് മാറ്റിസ്ഥാപിച്ചു. സ്വിറ്റ്സർലൻഡിലെ ബാസലിൽ ഒരു ശാഖയും സ്ഥാപിച്ചു.
3 വിവാഹങ്ങൾ കഴിച്ച അലി അക്ബർ ഖാന് 11 മക്കൾ ഉണ്ട്.
സരോദ് എന്ന സംഗീത ഉപകരണത്തിന് അന്താരാഷ്ട്രപ്രശസ്തി നേടിക്കൊടുത്തത് അലി അക്ബർ ഖാനാണ്. 1989ൽ രാജ്യം പദ്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചു.
– ജോയ് കള്ളിവയലിൽ.



