സാമുവൽ ബെക്കറ്റ്

#ഓർമ്മ

സാമുവൽ ബെക്കറ്റ്.

വിശ്വപ്രസിദ്ധ ഐറിഷ് എഴുത്തുകാരൻ സാമുവൽ ബെക്കറ്റിൻ്റെ (1906-1989) ജന്മവാർഷികദിനമാണ്
ഏപ്രിൽ 13.

നോവലിസ്റ്റും , കഥാകൃത്തും, സംവിധായകനും പരിഭാഷകനുമായിരുന്നുവെങ്കിലും നാടകകൃത്ത് എന്ന നിലയിലാണ് ബെക്കറ്റിൻ്റെ ഖ്യാതി.
ഗോദോയെ കാത്ത് എന്ന നാടകം വിവർത്തനംചെയ്യുകയോ അവതരിപ്പിക്കപ്പെടുകയോ ചെയ്യാത്ത ലോകഭാഷകൾ കുറവാണ്.
അസംബന്ധനാടകങ്ങളുടെ പ്രയോക്താവാണ് ബെക്കറ്റ്. ഒരിക്കലും വരാത്ത ഗോഡോയെ കാത്തിരിക്കുന്ന വ്ലാദിമിർ , എസ്ത്രോഗോൺ എന്നീ കഥാപാത്രങ്ങളെ എങ്ങനെ മറക്കാൻകഴിയും. കറുത്ത ഫലിതം ആയിരുന്നു ബെക്കറ്റിൻ്റെ നാടകങ്ങളുടെ മുഖമുദ്ര.
ഐറിഷ് ജനത തങ്ങളുടെ പ്രിയപുത്രനെ നാണയം ഇറക്കിയാണ് ആദരിച്ചത്. ഡബ്ലിനിലെ ഒരു പ്രധാന പാലം ബെക്കറ്റിൻ്റെ പേരിലാണ് .
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *