ഡോക്ടർ അംബേദ്കർ

#ഓർമ്മ

ഡോക്ടർ ബി ആർ അംബേദ്കർ.

ഡോക്ടർ ഭീമറാവ് അംബേദ്കറുടെ
(1891 – 1956) ജന്മവാർഷികദിനമാണ്
ഏപ്രിൽ 14.

ലോകത്തിലെതന്നെ ഏറ്റവും മികച്ച ഭരണഘടന എഴുതിയുണ്ടാക്കിയ,
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണമിക്സിലും കൊളംബിയ യൂണിവേഴ്സിറ്റിയിലും പഠനം നടത്തിയ ഈ ബുദ്ധിരാക്ഷസൻ ദക്ഷിണ ഏഷ്യയിൽ ആദ്യമായി സാമ്പത്തികശാസ്ത്രത്തിൽ ഇരട്ട പി എച്ച്‌ ഡി നേടിയ വ്യക്തിയാണ്.
1935ൽ റിസർവ് ബാങ്ക് രൂപീകരിച്ചത് അംബേദ്കർ തയാറാക്കിയ രൂപരേഖയനുസരിച്ചാണ്.
ദളിതർക്ക് കുടിവെള്ളം ലഭിക്കാനായി മഹാരാഷ്ട്രയിലെ മഹദിൽ നടത്തിയ പ്രക്ഷോഭമാണ് അംബേദ്കർ പൊതുരംഗത്ത് നടത്തിയ ആദ്യത്തെ ഇടപെടൽ.
ഹിന്ദു കോഡ് ബില്ലിലൂടെ സ്ത്രീകൾക്ക് ഒട്ടേറെ അവകാശങ്ങൾ നേടിക്കൊടുത്ത മഹാനാണ് അംബേദ്കർ.
അടിച്ചമർത്തപെട്ട ദളിതർക്കു വേണ്ടി ജീവിതാവസാനം വരെ പോരാടിയ അംബേദ്കർ,
അതിനായി ഗാന്ധിജിയെപ്പോലും എതിർക്കാൻ തയാറായി.
ഹിന്ദുമതത്തിൽ തുടർന്നുകൊണ്ട് ജാതിവ്യവസ്ഥയിൽനിന്നു മോചനം നേടാനാവില്ല എന്ന് തിരിച്ചറിഞ്ഞ ബാബാസാഹബ് അനുയായികളോടൊപ്പം ബുദ്ധമതത്തിൽ ചേർന്നാണ് മോചനമാർഗം തേടിയത്.
– ജോയ് കള്ളിവയലിൽ.

“My final words of advice to you are – educate, agitate and organize; have faith in yourself. With justice on our side, I do not see how we can lose our battle. The battle to me is a matter of joy…
For ours is a battle not for wealth or for power. It is a battle for freedom.”
– Dr. Ambedkar.

#ambedkarjayanti

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *