#കേരളചരിത്രം
#ഓർമ്മ
സർ റോബർട്ട് ബ്രിസ്റ്റോയും വെല്ലിങ്ടൻ ഐലണ്ടും.
കേരളത്തിൻ്റെ ചരിത്രം തിരുത്തിയെഴുതിയ ഒരു ദിവസമാണ് 1920
ഏപ്രിൽ 13.
ഒരു നൂറ്റാണ്ട് മുൻപ് ( 1920) ഒരു ഏപ്രിൽ 13നാണ് റോബർട്ട് ബ്രിസ്റ്റോ എന്ന ബ്രിട്ടീഷ് എൻജിനീയർ കൊച്ചിയിൽ കപ്പൽ ഇറങ്ങിയത്.
നദികളിൽനിന്നുള്ള എക്കൽ വന്ന് അടിയുന്നതുമൂലം കൊച്ചി തുറമുഖത്തിൻ്റെ ആഴംകുറയുന്നതിന് പരിഹാരം കാണുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ദൗത്യം.
ഒരു മണ്ണ്മാന്തി കപ്പൽ നിർമ്മിച്ച് നിരന്തരമായി ചെളി കോരി ആഴം കൂട്ടി. വാരുന്ന ചെളി ഉപയോഗിച്ച് ഒരു പുതിയ പ്രദേശം ഉണ്ടാക്കാം എന്നദ്ദേഹം കണ്ടെത്തി. അങ്ങനെ ഉണ്ടായതാണ് ഇന്നത്തെ വെല്ലിങ്ടൺ ഐലണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ തുറമുഖവ്യവസായത്തിൻ്റെ ചുക്കാൻപിടിച്ചത് വെല്ലിങ്ടൺ ഐലണ്ട് ആണ്. ആ മഹായജ്ഞത്തിൻ്റെ കഥ കൂടി ഉൾപ്പെട്ട കൊച്ചിയുടെ ചരിത്രമാണ് ബ്രിസ്റ്റോ എഴുതിയ Cochin Saga എന്ന പുസ്തകം.
കേരളത്തിലെ ആദ്യത്തെ റോട്ടറി ക്ലബ്ബ് കൊച്ചിയിൽ തുടങ്ങുന്നത് ഉൾപ്പെടെ കൊച്ചിയിലെ സാമൂഹ്യജീവിതത്തിൻ്റെ പ്രധാന ചാലകശക്തി കൂടിയായിരുന്നു ഈ ബ്രിട്ടീഷുകാരൻ.
എറണാകുളത്തെ പ്രശസ്തമായ ലോട്ടസ് ക്ലബിൻ്റെ സ്ഥാപക ലേഡി ബ്രിസ്റ്റോയാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized