#ഓർമ്മ
ഗുന്തർ ഗ്രാസ്.
ഗുന്തർ ഗ്രാസിൻ്റെ (1921-2015) ചരമവാർഷികദിനമാണ്
ഏപ്രിൽ 13.
കവി, നോവലിസ്റ്റ്, നാടകകൃത്ത്, ശില്പി എന്ന നിലയിലെല്ലാം പ്രശസ്തനാണ് 1999ലെ ഈ നോബൽസമ്മാന ജേതാവ്.
പോളണ്ടിലെ ദാൻസ്സേഗിൽ ജനിച്ച ഗ്രാസ് , 17 വയസ്സിൽ ഹിറ്റ്ലറുടെ നാസി പാർട്ടിയുടെ സൈനികവിഭാഗമായ വാഫൻ എസ് എസിൽ ചേർക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിൽ പരിക്കുപറ്റിയ ഗ്രാസ് 1945ൽ യുദ്ധതടവുകാരനായി പിടിക്കപ്പെട്ടു.
യുദ്ധാനന്തരം 1956ൽ പാരീസിലെത്തിയ ഗ്രാസ് അവിടെവെച്ചാണ് തൻ്റെ മാസ്റ്റർപീസായ The Tin Drum എന്ന നോവൽ എഴുതിയത്. നാസി ജർമനിയിൽ വളർന്ന് യുദ്ധത്തെ അതിജീവിച്ച ഒരു തലമുറയുടെ കഥയാണ് നോവൽ. വളരാൻ വിസമ്മതിക്കുന്ന ഒരു കുള്ളനാണ് മുഖ്യകഥാപാത്രം.
1961ൽ Cat & Mouse, 1963ൽ Dog Years എന്നീ നോവലുകൾ പുറത്തു വന്നു. Danzig Trilogy എന്നാണ് ഈ മൂന്നു പുസ്തകങ്ങൾ അറിയപ്പെടുന്നത്.
ടിൻ ഡ്രം 1979ൽ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. തകരച്ചെണ്ട എന്ന പേരിൽ മലയാളപരിഭാഷയും വന്നിട്ടുണ്ട്.
യാത്രകൾക്കിടയിൽ തിരുവനന്തപുരത്തും ഈ മഹാനായ എഴുത്തുകാരൻ വന്നിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized