#ഓർമ്മ
ഖലീൽ ജിബ്രാൻ.
ഖലീൽ ജിബ്രാന്റെ (1883-1931) ചരമവാർഷികദിനമാണ്
ഏപ്രിൽ 10.
ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവികളിൽ ഏറ്റവും പ്രശസ്‌തനും ലോകമെങ്ങും വായിക്കപ്പെടുന്നതുമായ കവിയാണ് ജിബ്രാൻ.
ജിബ്രാന്റെ പ്രവാചകൻ (The Prophet, 1923) എന്ന കവിതാസമാഹാരം നൂറിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എഴുത്തുകാരനും, കവിയും, ചിത്രകാരനും, ചിന്തകനുമായിരുന്നു ജിബ്രാൻ.
ലെബനനിൽ ജനിച്ച ജിബ്രാൻ, 1895ൽ അമ്മയും കൂടെപ്പിറപ്പുകളുമൊത്ത് അമേരിക്കയിലേക്ക് കുടിയേറി. ന്യൂയോർക്കിൽവെച്ച് നിര്യാതനായി.
ജിബ്രാന്റെ പല കൃതികളും സിനിമയാക്കപ്പെട്ടിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.










