#ഓർമ്മ
പോഞ്ഞിക്കര റാഫി.
പോഞ്ഞിക്കര റാഫിയുടെ (1924-1992) ജന്മശതാബ്ദിയാണ്
ഏപ്രിൽ 12.
എഴുത്തുകാരൻ, നാടകകൃത്ത്, കഥാകാരൻ, നോവലിസ്റ്റ് എന്ന നിലയിലെല്ലാം തിളങ്ങിയ റാഫി ജനിച്ചത് ഇന്ന് ബോൾഗാട്ടി എന്ന് പ്രസിദ്ധമായ എറണാകുളത്തെ പോഞ്ഞിക്കര എന്ന ദ്വീപിലാണ്. ഒരു മരപ്പണിക്കാരൻ്റെ മകനായ റാഫിയുടെ യഥാർഥ പേര് ജോസഫ് റാഫേൽ എന്നാണ്. കിട്ടിയ ജോലികൾ എല്ലാം തൊഴിലാളികളെ സംഘടിപ്പിച്ചതിൻ്റെ പേരിൽ നഷ്ടപ്പെടുത്തേണ്ടിവന്നു.
വൈക്കം മുഹമ്മദ് ബഷീറുമായുള്ള സന്തതസഹചാരമാണ് റാഫിയെ എഴുത്തുകാരനാക്കിയത്.
സ്വർഗ്ഗദൂതൻ എന്ന കൃതി ബോധാധാര രീതിയിലുള്ള മലയാളത്തിലെ ആദ്യത്തെ നോവലാണ്. ഇന്നത്തെ ഗോശ്രീ പാലം അന്ന് സ്വപ്നം കണ്ടയാളാണ് നോവലിലെ നായകൻ സൈമൺ .
കൊച്ചിയിലെ ഡച്ച് ആധിപത്യത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് ഓരാ പ്രോ നോബിസ് ( ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ).
ഭാര്യ സബീന റാഫിയുമായി ചേർന്ന് എഴുതിയ കലിയുഗം 1972ൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായി.
സെബാസ്റ്റ്യൻ പള്ളിത്തോട് എഴുതിയ , പോഞ്ഞിക്കര റാഫി – കലിയുഗത്തിൻ്റെ ശുക്രനക്ഷത്രം എന്ന ലഘുജീവചരിത്രം റാഫിയുടെ ജീവിതം സംബന്ധിച്ച് വായനക്കാർക്ക് പുതിയ ഒരു അവബോധം നൽകുന്നതാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized