കുമാരൻ ആശാൻ

#ഓർമ്മ

കുമാരൻ ആശാൻ.

ആശാൻ്റെ (1873-1924) ജന്മവാർഷികദിനമാണ്
ഏപ്രിൽ 12.

മലയാളകവിതാ നഭോമണ്ഡലത്തിലെ കവിത്രയങ്ങളാണ് ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവർ. ഇവരിൽ സമൂഹത്തിൽ മാറ്റത്തിൻ്റെ ഓളങ്ങൾ സൃഷ്ടിച്ച നവോത്ഥാനനായകനാണു് കുമാരൻ ആശാൻ.
തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനിച്ച കുമാരുവിൻ്റെ ജീവിതം വഴിമാറിയത് ശ്രീനാരായണഗുരുവുമായി കണ്ടുമുട്ടിയതോടെയാണ് . പഠിക്കാനായി ഗുരു കുമാരനെ കൽക്കത്തയിൽ അയച്ചു. സമർത്ഥനായ ഈ യുവാവിൽ ഗുരു തൻ്റെ പിൻഗാമിയെ ദർശിച്ചു എന്നുവേണം കരുതാൻ.
1903 ജനുവരി 4ന് എസ് എൻ ഡി പി യോഗം സ്ഥാപിതമായി. പ്രഥമ സെക്രട്ടറിയായ ആശാൻ 16 കൊല്ലം ആ സ്ഥാനത്ത് തുടർന്നു. 1909ൽ ഈഴവ പ്രതിനിധിയായി തിരുവിതാംകൂർ ശ്രീമൂലം പോപ്പുലർ അസംബ്ലിയിൽ സമുദായത്തിൻ്റെ ശബ്ദം ഉയർത്തി.
44 വയസ് ഉള്ളപ്പോഴാണ് ഭാനുമതിയെ വിവാഹം ചെയ്തത്. 1921ൽ ആലുവ ചെങ്ങമനാട് ഒരു ടൈൽ ഫാക്റ്ററി നടത്തിയ ചരിത്രവുമുണ്ട്. ശാരദാ ബുക്ക് ഡിപ്പോ ആശാൻ സ്ഥാപിച്ചതാണ്.
1924 ജനുവരി 16ന് പുലർച്ചെ 3മണിക്ക് പല്ലനയാറ്റിൽ ഉണ്ടായ അപകടത്തിൽ റെഡീമർ എന്ന ബോട്ട് മുങ്ങി മരിക്കുമ്പോൾ വെറും 51 വയസ്സ് മാത്രമായിരുന്നു പ്രായം.
കാലമിത്ര കഴിഞ്ഞിട്ടും ആശാൻ്റെ കവിതകൾ മലയാളികൾ പ്രിയമോടെ വായിക്കുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *