#ചരിത്രം
നവോത്ഥാനം.
ദുരാചാരങ്ങൾ ഇല്ലായ്മ ചെയ്ത് ജനങ്ങളെ നവോത്ഥാനപാതയിലേക്ക് നയിച്ച സാമൂഹ്യപരിഷ്ക്കർത്താക്കളിൽ ഏറ്റവും പ്രമുഖനാണ് ബംഗാളിലെ രാജാ റാംമോഹൻ റോയ്. ഭർത്താവിൻ്റെ ചിതയിൽ ചാടി ഭാര്യ ആത്മാഹുതി ചെയ്യുന്ന പ്രാകൃതമായ ദുരാചാരം നിരന്തരം ബ്രിട്ടീഷ് അധികാരികളിൽ സമ്മർദം ചെലുത്തി അദ്ദേഹം നിരോധനം ഏർപ്പെടുത്തി.
150 വര്ഷം മുൻപ് തന്നെ ഈ സംഭവം മലയാളികളുടെ ശ്രദ്ധയിൽ വന്നിരുന്നു എന്ന് കാണിക്കുന്ന വാർത്ത കാണുക.
ശ്രീനാരായണ ഗുരു, അയ്യങ്കാളി, മന്നത്ത് പത്മനാഭൻ, വി ടി ഭട്ടതിരിപ്പാട്, സഹോദരൻ അയ്യപ്പൻ, ടി കെ മാധവൻ, സ്വാമി ആനന്ദതീർഥർ
തുടങ്ങി നിരവധിയായ നവോത്ഥാനനായകർ നടപ്പിൽവരുത്തിയ കേരള നവോത്ഥാനം ഇന്ന് ജാതി, മത ശക്തികളുടെ സമ്മർദം മൂലം പിന്നോട്ട് പോകുന്നു എന്നതാണ് വർത്തമാനകാലത്തെ ദുരന്തം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized