എം എച്ച് ശാസ്ത്രികൾ

#ഓർമ്മ

എം എച്ച് ശാസ്ത്രികൾ.

എം എച്ച് ശാസ്തികളുടെ (1911-2012) ചരമവാർഷികദിനമാണ്
ഏപ്രിൽ 11.

കഴിഞ്ഞ തലമുറയിലെ ഏറ്റവും മഹാന്മാരായ സംസ്കൃത പണ്ഡിതരായ പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മ, ആറ്റൂർ കൃഷ്ണപിഷാരടി, കെ പി നാരായണപിഷാരടി എന്നിവർക്കൊപ്പമാണ് ശാസ്ത്രികളുടെയും സ്ഥാനം.
കിളിമാനൂരിലാണ് മഹാദേവ ഹരിഹര ശാസ്ത്രികളുടെ ജനനം. തിരുവനന്തപുരം സംസ്കൃതപാഠശാലയിൽ നിന്ന് 1926ൽ ശാസ്ത്രി , ഉപാദ്ധ്യായ, ബിരുദങ്ങൾ നേടി. 1931ൽ ഒന്നാംറാങ്കോടെ മഹോപദ്ധ്യായ എന്ന ബിരുദാനന്തരബിരുദവും നേടി.
കുറച്ചുകാലം സ്കൂൾ അധ്യാപകനായിരുന്നു.
1945ൽ തിരുവനന്തപുരം സംസ്കൃതകോളേജിൽ വ്യാകരണവിഭാഗത്തിൽ അധ്യാപകനായി ചേർന്നു . 30വർഷത്തെ പ്രശസ്തമായ സേവനത്തിനുശേഷം 1976ൽ വിരമിച്ചു.
പിന്നീട് ശിവഗിരി മഠം മുഖ്യാചാര്യനായും കൊല്ലം എടക്കാട് സംസ്കൃത വിദ്യാലയത്തിൻ്റെ പ്രിൻസിപ്പലായും പ്രവർത്തിച്ചു.
നിരവധി പ്രാമാണികഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നൂറുകണക്കിന് ശിഷ്യരിലൂടെ കരമനയിലെ ഈ ഋഷിവര്യൻ്റെ പാരമ്പര്യം നിലനിൽക്കുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *