#ചരിത്രം
വാസ്കോ ഡാ ഗാമ ആഫ്രിക്കയിൽ.
പോർച്ചുഗീസ് നാവികൻ വാസ്കോ ഡാ ഗാമ ( 1460- 1524) കപ്പൽമാർഗം ഇന്ത്യയിൽ എത്തിയ ചരിത്രം എല്ലാവർക്കും അറിയാം.
പക്ഷേ 526 വര്ഷം മുൻപ് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ഗാമ ആഫ്രിക്കയിൽ ഇന്നത്തെ കെനിയയിൽ ഇറങ്ങിയ ചരിത്രം അധികമാർക്കും അറിവില്ല.
1498ൽ കെനിയയിലെ മലിന്ദി രാജാവുമായി ഗാമ കൂടിക്കാഴ്ച നടത്തിയ ചിത്രം ലിസ്ബനിലെ ജോഗ്രാഫിക് സൊസൈറ്റിയിലുണ്ട്.
1497 മുതൽ 1499 വരെ വാസ്കോ ഡാ ഗാമ നടത്തിയ ആദ്യത്തെ ഇന്ത്യാ യാത്രയിലാണ് 1498 ഫെബ്രുവരിയിൽ ഈ കൂടിക്കാഴ്ച നടന്നത്.
ഒരു വാണിജ്യക്കരാറിൽ ഏർപ്പെട്ടത് കൂടാതെ ഇന്ത്യയിലേക്കുള്ള യാത്രക്കായി ഒരു വഴികാട്ടിയെക്കൂടി കെനിയയിലെ രാജാവ് ഗാമക്ക് നൽകി.
യാത്രയുടെ സ്മാരകമായി ഗാമ നിർമ്മിച്ച സ്തൂപം ഇന്നും മലിന്ദിയിൽ കാണാം. 1499 മുതൽ പോർച്ചുഗീസുകാർ മലിന്ദിയിൽ ഒരു കച്ചവടതാവളവും സ്ഥാപിച്ചു.
