#ഓർമ്മ
മഹാത്മാ ജ്യോതിബാ ഫുലെ.
മഹാത്മാ ജ്യോതിബാ ഫുലെയുടെ (1827-1890)
ജന്മവാർഷികദിനമാണ്
ഏപ്രിൽ 11.
മഹാത്മാ ഗാന്ധിയും ഡോക്ടർ അംബേദ്കറും പൊതുരംഗത്ത് പ്രവേശിക്കുന്നതിന് ദശകൾങ്ങൾക്ക് മുൻപേ മഹാരാഷ്ട്രയിലെ സാമൂഹ്യപരിഷ്കരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചിന്തകനും എഴുത്തുകാരനും, നവോഥാനനായകനുമാണ് ജ്യോതിറാവ് ഗോവിന്ദറാവ് ഫുലെ.
തൊട്ടുകൂടായ്മ, ജാതി ഉച്ചനീചത്തം ഇവ അവസാനിപ്പിക്കാൻ അദ്ദേഹം ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ചു. സ്ത്രീ വിദ്യാഭ്യാസമായിരുന്നു വേറൊരു പ്രധാന പ്രവർത്തനരംഗം. എല്ലാത്തിലും പങ്കാളിയായി കൂടെ ഭാര്യ സാവിത്രിദേവിയും ഉണ്ടായിരുന്നു.
1848ൽ പൂനയിൽ പെൺകുട്ടികൾക്കായി ആദ്യത്തെ സ്കൂൾ സ്ഥാപിച്ചു.
അധസ്ഥിതവിഭാഗങ്ങളുടെ ഉന്നമനത്തിനായി സത്യശോധൻ സമാജ് ( സത്യാന്വേഷി സംഘം ) അദ്ദേഹം തുടങ്ങി.
1888ൽ വിത്തൽറാവ് കൃഷ്ണാജി വണ്ടേക്കർ അദ്ദേഹത്തെ മഹാത്മാ എന്ന് വിശേഷിപ്പിച്ചതുമുതൽ മഹാത്മാ ജ്യോതിബാ ഫുലെ എന്ന് അറിയപ്പെട്ടുതുടങ്ങി.
ഇന്ന് മഹാരാഷ്ട്രയിൽ ഏറ്റവും ആദരിക്കപ്പെടുന്ന മഹാനാണ് ജ്യോതിബാ ഫുലെ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized