കസ്തൂർബാ ഗാന്ധി

#ഓർമ്മ

കസ്തൂർബാ ഗാന്ധി.

കസ്തൂർബാ ഗാന്ധിയുടെ ( 1869-1944) ജന്മവാർഷികദിനമാണ്
ഏപ്രിൽ 11.

ഗാന്ധിജിയുടെ സഹധർമ്മിണി മാത്രമല്ല സഹപ്രവർത്തകയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു ബാ എന്ന് സ്നേഹപൂർവ്വം ഗാന്ധിജി വിളിച്ചിരുന്ന ഈ മഹതി.
1883ലാണ് 13 വയസിൽ സമപ്രായക്കാരനായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുമായുള്ള കസ്തൂർബാ കപാഡിയയുടെ വിവാഹം നടക്കുന്നത്. മോഹൻദാസ് പിന്നീട് ലണ്ടനിൽ പോയി ബാരിസ്റ്റർ പരീക്ഷ പാസായി മടങ്ങിയെത്തി.
അദ്ദേഹത്തോടൊപ്പം ദക്ഷിണ ആഫ്രിക്കയിലേക്ക് പോയ ബായുടെ ആദ്യത്തെ പൊതുപ്രവർത്തനം 1904ൽ ഫീനിക്സ് ആശ്രമത്തിൻ്റെ സ്ഥാപനത്തിൽ പങ്കാളിയായതാണ് .
ഇന്ത്യക്കാരോടുള്ള കിരാതമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ച കസ്തൂർബാ 1913ൽ അറസ്റ്റ് ചെയ്യപ്പെട്ടു തുറുങ്കിൽ കഴിയേണ്ടിവന്നു.
1914ൽ ഗാന്ധിജിയോടൊപ്പം ഇന്ത്യയിൽ മടങ്ങിയെത്തിയ കസ്തൂർബാ, താമസിയാതെ സ്വാതന്ത്ര്യസമരത്തിൻ്റെ തീച്ചൂളയിൽ എടുത്തെറിയപ്പെട്ടു. 1922ലെ ബോർസദ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ കസ്തൂർബാ, ഗാന്ധിജിയോടോപ്പം പൂനയിലെ ആഗാഖാൻ കൊട്ടാരത്തിലാണ് ജെയിലിൽ അടക്കപ്പെട്ടത്. ആരോഗ്യം മോശമായ ബാ, ഗാന്ധിജിയുടെ മടിയിൽ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്.
ഗാന്ധിജിയുടെ വിശ്വസ്തനായ സെക്രട്ടറിയും ജീവചരിത്രകാരനുമായ മഹാദേവ് ദേശായിയുടെ ശവകുടീരത്തിന് അരികിൽ കസ്തൂർബാ ഗാന്ധിയുടെയും സ്മാരകം സന്ദർശിക്കാൻ 1979ൽ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു.
ഗാന്ധിജിയെ മുഖത്തുനോക്കി വിമർശിക്കാൻ കാണിച്ചിരുന്ന ആർജവമാണ് കസ്തൂർബായെ എനിക്കു പ്രിയങ്കരിയാക്കുന്നത്.
സുരക്ഷിതമാതൃത്വ ദിനമായി ബായുടെ ജന്മവാർഷികദിനം ആചരിച്ചുവരുന്നു എന്നത് പലർക്കും പുതിയ അറിവായിരിക്കും.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *