#ഓർമ്മ
കുമാർ ഗന്ധർവ.
വിഖ്യാത ഹിന്ദുസ്ഥാനി സംഗീതഞ്ഞനായ കുമാർ ഗന്ധർവയുടെ 1924-1992) ജന്മവാർഷിക ദിനമാണ്
ഏപ്രിൽ 8.
കർണാടകയിലെ ബെൽഗാമിലാണു ജനനം. യഥാർഥ പേര് ശിവപുത്ര സിദ്ദരാമയ്യ കോംകലീമത്ത്.
5 വയസ്സിൽ തന്നെ അപാരമായ സംഗീതപാടവം പ്രകടിപ്പിച്ച പയ്യന് ചാർത്തിക്കിട്ടിയ പേരാണ് കുമാർ ഗന്ധർവ. 11 വയസിൽ ആദ്യ കച്ചേരി നടത്തിയ കുമാർ ഗന്ധർവ ബി ആറ് ദേവധറിൻ്റെ കീഴിൽ സംഗീതപഠനം തുടർന്നു. 20 വയസ്സ് മുതൽ മറ്റ് കുട്ടികളെ സംഗീതം അഭ്യസിപ്പിച്ചും തുടങ്ങി.
1940കളിൽ ക്ഷയരോഗം പിടിപെട്ടു. കൂടുതൽ നല്ല കാലാവസ്ഥയുള്ള മധ്യപ്രദേശിലെ ദേവസിലേക്ക് താമസം മാറ്റി. 1952ൽ സ്‌ട്രെപ്പ്റ്റോമയ്‌സിൻ ക്ഷയരോഗചികിത്സയ്ക്ക് ഫലപ്രദമാണ് എന്ന് കണ്ടുപിടിച്ചത് രക്ഷയായി. രോഗം മാറിയശേഷം ആദ്യം കച്ചേരി നടത്തിയത് 1953ലാണ്.
ഏതെങ്കിലും കിരാന ശൈലി പിന്തുടരാതെ സ്വന്തമായി ഒരു ശൈലി കണ്ടെത്തി എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
രാജ്യം പദ്മവിഭൂഷൺ ബഹുമതി നൽകിയാണ് ഈ സംഗീതവിദ്വാനെ ആദരിച്ചത്. 1992 മുതൽ മദ്ധ്യപ്രദേശ് സര്ക്കാര് സംഗീതലോകത്തെ പ്രതിഭകളെ രാഷ്ട്രീയ കുമാർ ഗന്ധർവ സമ്മാൻ നൽകി ആദരിച്ചുവരുന്നു .
– ജോയ് കള്ളിവയലിൽ.
Posted inUncategorized