തകഴി ശിവശങ്കരപ്പിള്ള

#ഓർമ്മ

തകഴി ശിവശങ്കരപ്പിള്ള.

തകഴിയുടെ (1912-1999) ഓർമ്മദിവസമാണ്
ഏപ്രിൽ 10.

ഇരുപതാം നൂറ്റാണ്ടിൽ മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ചില കഥകളും നോവലുകളും തകഴി എഴുതിയവയാണ്. ബഷീർ, കേശവദേവ്, പൊൻകുന്നം വർക്കി എന്നിവരോടൊപ്പം മലയാള സാഹിത്യരംഗത്ത് പുതിയ വഴിത്തിരിവ് ഉണ്ടാക്കിയ തകഴി കുട്ടനാടിൻ്റെ കഥാകാരൻ എന്നാണ് അറിയപ്പെടുന്നത് . കയർ എന്ന നീണ്ട നോവൽ തലമുറകളിലൂടെ കുട്ടനാടിൻ്റെ കഥ പറയുന്നു. നോവലിനെക്കാൾ പ്രസിദ്ധമായി ചെമ്മീൻ സിനിമയായപ്പോൾ.
വെള്ളപ്പൊക്കത്തിൽ എന്ന കഥ ലോകത്തിലെ ഏത് മികച്ച കഥയോടും കിട പിടിക്കുന്നതാണ്.
രാജ്യത്തും വിദേശത്തുമായി ഏറ്റവുമധികം പരിഭാഷകൾ ഉണ്ടായ മലയാള സാഹിത്യകാരൻ തകഴിയാണ് .
ജ്ഞാനപീഠം, ഡോകട്ടറേറ്റ് , ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *