മലയാളിയുടെ സ്വഭാവം

#കേരളചരിത്രം

മലയാളിയുടെ സ്വഭാവം.

200 കൊല്ലം മുൻപ് താൻ കണ്ട മലയാളിയുടെ സ്വഭാവം, ബെർത്തലോമിയോ എന്ന വിദേശ പാതിരി വിവരിക്കുന്നത് കാണുക:

“……..സ്ത്രീകൾ ഉൾപ്പെടെ രണ്ടുനേരം കുളിക്കും. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കും……”

“……… സ്വഭാവത്തിന് അസ്ഥിരതയും ചപലതയുമുണ്ട്.
വാഗ്ദാനത്തിനു വിഷമമില്ല. പക്ഷേ അതുപ്രകാരം നടക്കുന്ന കാര്യം വളരെ ചുരുക്കമാണ്. അവരുടെ അപേക്ഷകൾ സാധ്യമാവുന്നതു വരെ നിർബന്ധപൂർവം അലട്ടും. ആവശ്യങ്ങൾ സാധിച്ചുകഴിഞ്ഞാൽ അതേപ്പറ്റിയുള്ള നന്ദി അല്പം കുറവാണ്. ഭയപ്പെടേണ്ടവരുടെ നേരേ വളരെ ഉപചാരവും സേവാഭാവവും കാണിക്കും. അങ്ങനെയുള്ളവരുടെ മേൽ തങ്ങൾക്കു പ്രാധാന്യത സിദ്ധിച്ചാൽ പിന്നെ അവരോടു ദുരഹങ്കാരവും അകനിന്ദയും കാട്ടും…… ………
……….. ദുർവ്യവഹാരത്താൽ നശിച്ചുപോയ പല കുടുംബങ്ങളെയും ഞാൻ അറിയും. വിവേകത്തോടെ ദീർഘാലോചന ചെയ്യുന്നതിനേക്കാൾ പകവീട്ടുവാനുള്ള മോഹമാണ് ഇതിന് ഇടയാക്കുന്നത്……..”

‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ എന്ന അമൂല്യമായ ചരിത്രഗ്രന്ഥം കൈരളിക്ക് സമ്മാനിച്ച പി ഭാസ്കരനുണ്ണിയുടെ ചരമവാർഷികദിനമാണ്
ഏപ്രിൽ 8.
– ജോയ് കള്ളിവയലിൽ.

An interesting report of the period by the missionary Francis Xavier forwarded by Santimon Jacob .

https://sourcebooks.fordham.edu/mod/1543xavier1.asp

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *