#ഓർമ്മ
പിക്കാസോ.
പാബ്ലോ പിക്കാസോയുടെ (1882-1973) ചരമവാർഷിക ദിനമാണ്
ഏപ്രിൽ 8.
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാന്മാരായ കലാകാരന്മാരിൽ പ്രമുഖനാണ് ചിത്രകാരനും ശിൽപിയും ആയിരുന്ന പിക്കാസോ.
സ്പെയിനിൽ ജനിച്ച പാബ്ലോ റൂയിസ് പിക്കാസോ 13 വയസിൽ തൻ്റെ ആദ്യത്തെ ചിത്ര പ്രദർശനം നടത്തി.
1900ആമാണ്ടിൽ പാരീസിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച പിക്കാസോ, 1904 മുതൽ അവിടെ സ്ഥിര താമസമാക്കി. 1901ൽ പേരിൽനിന്ന് റൂയിസ് ഒഴിവാക്കി. 91 വയസ്സ് വരെ ജീവിച്ച പിക്കാസോ അതിൽ 80 വർഷങ്ങളും ചിത്രങ്ങൾ വരക്കുകയായിരുന്നു.
മോഡേൺ ആർട്ട് എന്ന സങ്കേതത്തിൻ്റെ വളർച്ചയിലും വികാസത്തിലും പിക്കാസോ വഹിച്ച പങ്ക് നിസ്തുലമാണ്. കുബിസം എന്ന ചിത്ര രചനാ സങ്കേതം കണ്ടുപിടിച്ചത് പിക്കാസോയാണ്.
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കെടുതികൾ ചിത്രീകരിക്കുന്ന ഗൂർണിക്ക എന്ന പെയിൻ്റിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച രചനകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.
ശബളാഭമായ ഒരു സ്വകാര്യ ജീവിതത്തിൻ്റെ ഉടമ കൂടിയായിരുന്നു മഹാനായ പിക്കാസോ.
– ജോയ് കള്ളിവയലിൽ.











