ബങ്കിം ചന്ദ്ര ചാറ്റർജി

#ഓർമ്മ

ബങ്കിം ചന്ദ്ര ചാറ്റർജി.

ബങ്കിം ചന്ദ്ര ചാറ്റർജി/ ചട്ടോപധ്യായയുടെ ( 1838-1894) ചരമവാർഷികദിന മാണ്
ഏപ്രിൽ 18.

ബംഗാളി സാഹിത്യത്തിലെ നവോത്ഥാനനായകനായ ബങ്കിം ചന്ദ്ര പക്ഷേ കൂടുതൽ അറിയപ്പെടുന്നത് ദേശഭക്തി ഗാനമായ വന്ദേ മാതരത്തിൻ്റെ രചയിതാവ് എന്ന നിലയിലാണ്.
കൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം നേടിയ ബങ്കിം ചന്ദ്ര, 1869ൽ കൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയ ആദ്യ വ്യക്തികളിൽ ഒരാളാണ്. ബ്രിട്ടിഷ് സർവീസിൽ ചേർന്ന് ജസ്സോർ ( ഇപ്പൊൾ ബംഗ്ലാദേശിൽ) ഡെപ്യൂട്ടി മജിസ്ട്രേറ്റും ഡെപ്യൂട്ടി കലക്ട്ടരും വരെയായി ഉയർന്നു.
15 നോവലുകൾ രചിച്ച ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏറ്റവും പ്രശസ്തമായ നോവൽ ആനന്ദമഠം ആണ്. നോവൽ 1952ൽ പൃഥ്വിരാജ് ചവാൻ നായകനായി ഹിന്ദി ചലച്ചിത്രമായപ്പോൾ വൻ വിജയമായിരുന്നു.
നോവലിൻ്റെ ഭാഗമായാണ് വന്ദേ മാതരം രചിച്ചത്.
18ആം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ നടന്ന സന്യാസി – ഫക്കീർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ നോവൽ ബ്രിട്ടീഷ് ഭരണാധികാരികൾ നിരോധിച്ചു.
സര്ക്കാർ ഉദ്യോഗസ്ഥനായിരുന്നെങ്കിലും കടുത്ത ദേശീയവാദിയായിരുന്നു ബങ്കിം ചന്ദ്ര. സ്വാതന്ത്ര്യസമര വേദികളിൽ നിരന്തരം മുഴങ്ങിക്കേട്ട ഗാനമാണ് വന്ദേ മാതരം. ഇന്ത്യയുടെ ദേശീയ ഗാനത്തിനായി (National Anthem) പരിഗണയ്ക്കപ്പെട്ടെങ്കിലും ടാഗോറിൻ്റെ ജനഗണമനക്കാണ് നറുക്ക് വീണത്. വന്ദേ മാതരം National Song ആയി നിശ്ചയിക്കപ്പെട്ടു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *