#ചരിത്രം
അമേരിക്ക 120 വര്ഷം മുൻപ്.
സമ്പത്തിൻ്റെയും പുരോഗതിയുടെയും അവസാനവാക്കാണ് അമേരിക്ക എന്നാണ് മിക്ക മലയാളികളുടെയും വിശ്വാസം. എങ്ങനെയെങ്കിലും അമേരിക്കയിൽ എത്തിപ്പെട്ടാൽ ജീവിതം പച്ചപിടിക്കും എന്ന് കരുതുന്നവരാണ് യുവാക്കളിൽ നല്ലൊരു വിഭാഗം.
പക്ഷെ വെറും 120 വര്ഷം മുൻപുപോലും അമേരിക്ക അത്ര പുരോഗതി കൈവരിച്ച നാടായിരുന്നില്ല.
1905ലേ വാഷിങ്ടൺ പ്രദേശത്തെ ഒരു ചിത്രം കാണുക. ചെരുപ്പ് പോലും ധരിക്കാത്ത , വൃത്തിയായ വസ്ത്രങ്ങൾ പോലുമില്ലാത്ത, സാധാരണ ജനങ്ങൾ. ചുറ്റും വനപ്രദേശം. നല്ല റോഡുകളോ വീടുകളോ ഇല്ല.
200 കൊല്ലം മുൻപ് തന്നെ (1790) വാഷിങ്ടൺ അമേരിക്കയുടെ തലസ്ഥാനമായി ഭരണഘടനപ്രകാരം നിശ്ചയിച്ചിരുന്നു എന്ന് ഓർക്കണം.( കൊളംബിയ പ്രദേശം അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ പ്രസിഡൻ്റ് ജോർജ് വാഷിംഗ്ടൻ്റെ സ്മരണക്കായി പേര് നൽകുകയായിരുന്നു).
ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭംമുതൽ അമേരിക്ക സാവധാനം പുരോഗതിയിലേക്കും സമ്പൽസമൃദ്ധിയിലേക്കും വളർന്നുതുടങ്ങി. പട്ടണങ്ങൾ വളർന്നു. ആളുകൾ നാട്ടിൻപുറങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. ചെറുകിടവ്യാപാരങ്ങൾ അഭിവൃത്തിപ്പെട്ടു. ഫാക്ടറികളിലെ ഉത്പാദനം വർധിച്ചു. ആളോഹരി വരുമാനം കൂടി.
47 വയസ് മാത്രമായിരുന്ന ആണുങ്ങളുടെ ആയുസ് സാവധാനം വർധിച്ചുവന്നു. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും വൻ ചുവടുവെപ്പുകൾ ഉണ്ടായി.
ഒന്നാം ലോകമഹായുദ്ധകാലം ആയപ്പോഴേക്കും അമേരിക്ക ഒരു പ്രമുഖ സാമ്പത്തികശക്തിയായി വളർന്നുകഴിഞ്ഞിരുന്നു. റഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ആളുകൾ അവരുടെ വിദ്യാഭ്യാസവും കഴിവുകളും അവരുടെ പുതിയ രാജ്യത്തിൻ്റെ വളർച്ചയ്ക്കായി ഉപയോഗിച്ചു എന്നതും ഒരു കാരണമായി.
– ജോയ് കള്ളിവയലിൽ.

