ഹെൻറി ഫോർഡ്

#ഓർമ്മ

ഹെൻറി ഫോർഡ്.

ഹെൻറി ഫോർഡിൻ്റെ (1863-1947) ചരമവാർഷിക ദിനമാണ്
ഏപ്രിൽ 7.

അമേരിക്കയുടെ സാമൂഹ്യ സാമ്പത്തിക ചരിത്രം തിരുത്തിയെഴുതിയ വ്യവസായിയാണ് ഹെൻ്റി ഫോർഡ്. സാധാരണക്കാരന് മോട്ടോർ കാർ എന്ന സ്വപ്നം പൂവണിയിച്ച മഹാനാണ് ഫോർഡ്.
1908 ഒക്ടോബറിൽ പുറത്തിറങ്ങിയ മോഡൽ ടി കാർ 19 വര്ഷം കൊണ്ട് അമേരിക്കയിൽ 15.5 കോടി, കാനഡയിൽ 1 കോടി, ഇംഗ്ലണ്ടിൽ 2.5 കോടി ഇങ്ങനെയാണ് വിൽപ്പനയിൽ ചരിത്രം സൃഷ്ടിച്ചത്. യാത്രാവാഹനം എന്ന നിലയിൽ അന്നുവരെ ഉപയോഗിച്ചിരുന്ന കുതിര അതോടെ അപ്രത്യക്ഷമായി.
ഫാക്ടറി ഉല്പാദനത്തിൽ അസ്ബ്ലി ലൈൻ എന്ന പരിഷ്കാരം കൊണ്ടുവന്നത് ഫോർഡ് ആണ്. ഫാക്ടറിയിൽ തൊഴിൽകിട്ടും എന്ന് വന്നതോടെ ആളുകൾ നഗരങ്ങളിലേക്ക് ചേക്കേറി.
ഫോർഡ് മിഷിഗണിലെ കൃഷിസ്ഥലത്ത് നിന്ന് ഡിട്രോയിറ്റിലേക്ക് പോകുമ്പോൾ 8ൽ രണ്ടുപേർ മാത്രമായിരുന്നു നഗരവാസികൾ. 83 വയസിൽ മരിക്കുമ്പോൾ അത് 8ൽ 5 പേരായി ഉയർന്നിരുന്നു.
1834ൽ എഡിസൻ്റെ ഡിട്രോയിറ്റ് ഇലക്ട്രിക്ക് കമ്പനി ചീഫ് എൻജിനീയറായത് പെട്രോൾ എൻജിൻ വികസിപ്പിക്കാനുള്ള തൻ്റെ ലക്ഷ്യത്തിന് ആക്കം കൂട്ടി. 1899ൽ ഡിട്രോയിറ്റ് ഓട്ടോമൊബൈൽ കമ്പനി തുടങ്ങി. 1903ൽ ഫോർഡ് മോട്ടോർ കമ്പനി സ്ഥാപിച്ചശേഷം പിന്നീട് ഉണ്ടായത് ചരിത്രം.
മകൻ നേരത്തെ മരിച്ചത് കൊണ്ട് 1945ൽ കമ്പനി കൊച്ചുമകൻ ഹെൻറി ഫോർഡ് രണ്ടാമനെ ഏൽപ്പിച്ചു. സ്വത്ത് മുഴുവൻ ഫോർഡ് ഫൗണ്ടേഷൻ എന്ന ലാഭേച്ഛയില്ലാത്ത സംഘടനക്കായി നൽകി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *