#ഓർമ്മ
പ്രേംനസീർ.
മലയാളസിനിമയുടെ നിത്യ ഹരിതനായകൻ പ്രേംനസീറിന്റെ (1926-1989)
ജന്മവാർഷികദിനമാണ്
ഏപ്രിൽ 7.
അബ്ദുൽ ഖാദർ ചിറയിൻകീഴിലാണ് ജനിച്ചത്.
ചങ്ങനാശ്ശേരി എസ് ബി കോളേജിൽ പഠിക്കുമ്പോൾ ഒരു അഭിനയമത്സരത്തിൽ ജയിച്ചതാണ് സിനിമയിലേക്ക് വഴിതുറന്നത്.
മരുമകൻ (1952) ആണ് ആദ്യചിത്രം. രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളി മുതൽ പേര് പ്രേംനസീർ എന്നാക്കിമാറ്റി.
ലോക സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിനിമയിൽ നായകനായ നടനാണ് പ്രേംനസീർ. 50കളുടെ അവസാനം മുതൽ 80കളുടെ തുടക്കം വരെ മലയാളസിനിമയിലെ മുടിചൂടാമന്നനായിരുന്നു നസീർ.
സൗന്ദര്യംകൊണ്ട് ജനപ്രീതി പിടിച്ചുപറ്റിയ നസീറിന്റെ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ് മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, കള്ളിചെല്ലമ്മ, നദി, അനുഭവങ്ങൾ പാളിച്ചകൾ, വിടപറയും മുൻപേ തുടങ്ങിയവ.
റെക്കോർഡുകളുടെ പെരുമഴക്കാലമാണ് നസീറിന്റെ അഭിനയജീവിതം. 720 ചിത്രങ്ങൾ. ഒരേ നായികയുടെ കൂടെ ( ഷീല )130 സിനിമകൾ, 80 നായികമാരുടെ നായകൻ, ഒരേ വർഷം 30 ചിത്രങ്ങൾ (1973,1977).
പ്രേംനസീറിന്റെ റെക്കോർഡുകൾ ഭേദിക്കപ്പെടാനുള്ള സാധ്യത വിരളമാണ്.
പക്ഷേ വിനയവും കൃത്യനിഷ്ഠയും, സ്നേഹവും മുഖമുദ്രയാക്കിയ ഒരു നല്ല മനുഷ്യൻ എന്ന നസീറിൻ്റെ മാതൃകയെ വെല്ലാൻ മറ്റൊരു നടനും ഇതുവരെ ഉണ്ടായിട്ടില്ല.
– ജോയ് കള്ളിവയലിൽ.




