റ്റാറ്റായും കേരളവും

#കേരളചരിത്രം

ടാറ്റായും കേരളവും.

ടാറ്റാ വ്യവസായസാമ്രാജ്യവും കേരളവും തമ്മിലുള്ള ബന്ധം ഒരു നൂറ്റാണ്ട് മുൻപ് തുടങ്ങിയതാണ്.
സ്ഥാപകനായ ജാംഷെഡ്ജി ടാറ്റയുടെ ആഗ്രഹപ്രകാരം മകൻ ഡോറാബ്ജി ടാറ്റാ 1917 ഡിസംബർ 10ന് ടാറ്റാ ഓയിൽ മിൽ കമ്പനി രെജിസ്റ്റർ ചെയ്തു. വെളിച്ചെണ്ണയിൽനിന്ന് സോപ്പ് ഉത്പാദിപ്പിക്കാനായി എർണാകുളത്ത് ടോംകോ ഫാക്ക്ടറി സ്ഥാപിതമായി. ഒരു നൂറ്റാണ്ട് കാലം ടാറ്റാപുരം കേരളത്തിൻ്റെ വ്യവസായഭൂപടത്തിൻ്റെ അവിഭാജ്യഘടകമായി പ്രവർത്തിച്ചു. 1995ൽ പക്ഷേ, കമ്പനി ഹിന്ദുസ്ഥാൻ ലീവറിന് കൈമാറി.
അടുത്ത ഊഴം മൂന്നാറിലെ കണ്ണൻ ദേവൻ തേയില തോട്ടങ്ങൾ ജയിംസ് ഫിൻലെ ഗ്രൂപ്പുമായി സഹകരിച്ച് ടാറ്റാ ഫിൻലെ എന്ന പുതിയ കമ്പനി രൂപീകരിച്ച് ഏറ്റെടുത്തതോടെയാണ്. 1982ൽ മുഴുവൻ ഓഹരികളും സ്വന്തമാക്കി ടാറ്റാ ടീ എന്ന ഭീമൻ കമ്പനിയായി മാറി. പിന്നീട് കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനി എന്ന പേരിൽ ഭൂരിഭാഗം ഷെയറുകളും തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും കൈമാറുകയായിരുന്നു. ഇൻസ്റ്റൻ്റ് ടീ ഫാക്ടറി മാത്രം സ്വന്തമായി ബാക്കിനിർത്തി.
കൊച്ചിയിലെ മലബാർ ഹോട്ടൽ വാങ്ങിയത് തേക്കടി ഉൾപ്പെടെ കൂടുതൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഹോട്ടലുകൾ സ്ഥാപിക്കാൻ പ്രചോദനമായി മാറി .
1991ൽ കൊച്ചി കാക്കനാട് പ്രവർത്തനം ആരംഭിച്ച ടാറ്റാ സിറാമിക്ക്‌സ് രാജ്യത്തെ ഏറ്റവും വലിയ ക്രോക്കറി നിർമ്മാണ, വിൽപ്പനശാലയാണ്.
ടാറ്റാ ഗ്രൂപ്പിൻ്റെ കേരളത്തിലെ അടുത്ത വൻ മുതൽമുടക്ക് കൊച്ചിയിൽ ടി സി എസിൻ്റെ ഒരു വമ്പൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തതാണ്. ഇന്ന് 15000ലധികം ഐ ടി പ്രൊഫഷണലുകൾ അവിടെ ജോലിചെയ്യുന്നു.
എയർ ഇന്ത്യ ടാറ്റാ ഏറ്റെടുത്തത് കേരളത്തിന് വലിയ നേട്ടമായി മാറുകയാണ്. എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ കമ്പനികൾ ഒന്നാകുന്നതോടെ പുതിയ കമ്പനിയുടെ മൂന്ന് കോർപറേറ്റ് തലസ്ഥാനങ്ങളിൽ ഒന്ന് കൊച്ചി ആയിരിക്കും.
എയർ ഇന്ത്യ ടെക്ക് എന്ന വമ്പൻ കമ്പനിയുടെ ഒരു കോർപ്പറേറ്റ് തലസ്ഥാനം ഗുഡ്ഗാവോണിന് പുറമെ കൊച്ചി ആയിരിക്കും.
ടാറ്റാ ഗ്രൂപ്പിൻ്റെ വളർച്ച കേരളത്തിനും ഗുണകരമായി മാറുന്നു എന്നത് അഹ്ലാദകരമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *