നാസിയ ഹസൻ

#ഓർമ്മ

നാസിയ ഹസൻ.

ഗായിക നാസിയ ഹസൻ്റെ (1965-2000) ജന്മവാർഷികദിനമാണ്
ഏപ്രിൽ 3.

ഒറ്റ പാട്ട് കൊണ്ട് ജനങ്ങളുടെ ഹൃദയത്തിൽ ചേക്കേറിയ പിന്നണി ഗായികയാണ് അകാലത്തിൽ പൊലിഞ്ഞ നാസിയ ഹസൻ.
ലണ്ടനിൽ വളർന്ന ഈ പാകിസ്താൻകാരി അഭിഭാഷകയാകാനാണ് പഠിച്ചത്. 1980 ൽ റിലീസ് ചെയ്ത കുർബാനി എന്ന ചിത്രത്തിൽ ആപ് ജൈസാ കൊയീ… എന്ന ഗാനത്തോടെ ലോകമെങ്ങുമുള്ള ഇന്ത്യൻ വംശജരായ സംഗീത പ്രേമികളുടെ ഹൃദയം കവർന്നു ഈ 15 കാരി പെൺകുട്ടി.
1981ൽ ഫിലിംഫെയർ അവാർഡ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി, അവാർഡ് നേടുന്ന ആദ്യത്തെ പാകിസ്ഥാൻകാരി – റെക്കോർഡുകൾ അനവധിയാണ്.
പിന്നീട് മരണം വരെ ഇന്ത്യയിലെയും പാകിസ്ഥാനിലെയും മുൻനിര ഗായികയായിരുന്നു നാസിയ.സഹോദരൻ സോഹെബ് ഹസനുമൊത്ത് പാടിയ പാട്ടുകളുടെ 6.5 കോടി കോപ്പികളാണ് ലോകമാസകലം വിറ്റ് പോയത്. 1981ൽ റിലീസ് ചെയ്ത ആദ്യത്തെ ആൽബമായ ഡിസ്കോ ദീവാനി 14 രാജ്യങ്ങളിലെ പട്ടികയിൽ ഇടം നേടി അക്കാലത്തെ ലോകത്ത് ഏറ്റവുമധികം വിൽപ്പനയുള്ള പോപ്പ് റെക്കോർഡ് ആയി മാറി. ഒരു ഇംഗ്ലീഷ് ഗാനവും ഉൾപ്പെടുത്തിയത് സവിശേഷതയായി.

ബൂം (1982), യംഗ് തരംഗ് (1984), ഹോട്ട് ലൈൻ ( 1987), കാമറ ,
തുടങ്ങിയ ആൽബങ്ങൾ റെക്കോർഡുകൾ സൃഷ്ടിച്ചവയാണ്. പല പാട്ടുകളും സിനിമകളുടെ ഭാഗമായി.അവസാനത്തെ ആൾബമായ കാമറ , കാമറ (1992) ലഹരിമരുന്നുകൾക്കെതിരെയുള്ള പ്രചരണം കൂടിയായിരുന്നു. ടെലിവിഷനിലെ നിറസാന്നിധ്യം കൂടിയായിരുന്നു സുന്ദരിയായ ഈ ഗാനകോകിലം.
സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്ന നാസിയ ഹസൻ 1981ൽ യൂനിസെഫിൻ്റെ കൾച്ചറൽ അംബാസഡറായി നിയമിക്കപ്പെട്ടു.
വെറും 15 വര്ഷം മാത്രം നീണ്ടുനിന്ന സംഗീതലോകം നാസിയ യുടെ 35ആമത്തെ വയസിൽ ശ്വാസകോശ കാൻസർ മൂലം ലണ്ടനിൽ വെച്ച് അവസാനിച്ചു. ഒരു പുത്രൻ്റെ അമ്മയായ നാസിയയെ മരണത്തിന് ഏതാനും ദിവസം മുൻപ് ഭര്ത്താവ് വിവാഹബന്ധം വേർപെടുത്തിയ ദുഃഖവും പേറിയാണ് അവർ വിടവാങ്ങിയത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *