#ഓർമ്മ
കുട്ടിക്കൃഷ്ണ മാരാര്.
മലയാളസാഹിത്യ വിമർശനരംഗത്തെ കുലപതിയായ കുട്ടിക്കൃഷ്ണ മാരാരുടെ (1900-1973) ഓർമ്മദിവസമാണ് ഏപ്രിൽ 6.
മാരാരുടെ ഭാരതപര്യടനം മലയാളത്തിലെ എക്കാലത്തെയും മഹത്തായ വിമർശന ഗ്രന്ഥമായാണ് കണക്കാക്കപ്പെടുന്നത്.
മലപ്പുറം ജില്ലയിലെ തൃപ്രങ്ങാട്ട്, കരിക്കാട്ട് മാരാത്ത് ജനിച്ച കുട്ടികൃഷ്ണന്റെ ബാല്യം കുലത്തൊഴിലായ ചെണ്ടകൊട്ടും ശംഖ് ഊതലും പഠിക്കാനായി ചെലവഴിക്കേണ്ടി വന്നു.
പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃതകോളേജിൽ ചേർന്നത് ജീവിതത്തിൽ വഴിത്തിരിവായി. ഗുരുശ്രേഷ്ഠന്മാരായ പുന്നശേരി നമ്പി നീലകണ്ഠശർമ്മ, ശംഭു ശർമ്മ എന്നിവരുടെ കീഴിൽ പഠിച്ച് സാഹിത്യശിരോമണി ബിരുദം നേടാനായി.
15 വർഷം വള്ളത്തോളിന്റെ സഹപ്രവർത്തകനായി കലാമണ്ഡലത്തിൽ ജോലിചെയ്തു. 1938 മുതൽ 1961വരെ മാതൃഭൂമിയിൽ പ്രൂഫ് റീഡർ ആയിരുന്നു.
ഇംഗ്ലീഷ് അറിയാതെ, പാശ്ചാത്യ സാഹിത്യകൃതികൾ വായിക്കാൻ അവസരം കിട്ടാതെ ജീവിച്ച ഒരാൾ മലയാളത്തിലെ ഏറ്റവും പ്രമുഖനായ നിരൂപകനായി മാറി എന്നത് മാരാരുടെ പ്രതിഭയുടെ തെളിവാണ്. നിശിതമായ വിമർശനം ആയിരുന്നു മാരാരുടെ മുഖമുദ്ര.
കല വിമർശനം തന്നെ എന്ന കൃതി, 1966ൽ കേരള സാഹിത്യ അക്കാദമി അവാർഡും, എം പി പോൾ പ്രൈസ്സും നേടി.
മാരാർ ലാവണ്യഭാവത്തിന്റെ യുക്തിശില്പം എന്ന പഠനഗ്രന്ഥം, എം തോമസ് മാത്യുവിന് 2009ലെ വയലാർ അവാർഡ് നേടിക്കൊടുത്തു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized