#ഓർമ്മ
ഐസക്ക് അസിമോവ്.
ഐസക്ക് അസിമോവിൻ്റെ (1920-1992) ചരമവാർഷിക ദിനമാണ്
ഏപ്രിൽ 6.
തൻ്റെ തലമുറയിലെ ഏറ്റവും മികച്ച സയൻസ് ഫിക്ഷൻ എഴുത്തുകാരിൽ ഒരാളാണ് അസിമോവ്.
റഷ്യയിൽ ഒരു യഹൂദ കുടുംബത്തിലാണ് ജനനം . തൻ്റെ ജന്മദിനമായി ജനുവരി 2 തെരഞ്ഞെടുത്തത് അസിമോവ് തന്നെയാണ്.
1921ൽ ഗ്രാമത്തിൽ 17 കുട്ടികൾക്ക് ന്യുമോണിയ പിടിപെട്ടു. അസിമോവ് മാത്രമാണ് രക്ഷപെട്ടത്. 3 വയസുള്ളപ്പോൾ കുടുംബം അമേരിക്കയിലേക്ക് കുടിയേറി.
സ്വ പ്രയത്നം കൊണ്ട് പഠിച്ച് 1938ൽ കൊളംബിയ സർവകലാശാലയിൽ പ്രവേശനം നേടി. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം 1948ൽ പി ഏച്ച് ഡി നേടി. 1949ൽ ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ ബയോകെമിസ്ട്രി പ്രൊഫസറായി. എഴുത്തിനും പ്രസംഗത്തിനും ഇടയിൽ ഗവേഷണത്തിന് സമയം കണ്ടെത്തിയില്ല എന്ന കാരണത്താൽ 1958ൽ പിരിച്ചുവിട്ടു.
നിരന്തരം എഴുതിയ അസിമോവ് എഴുതിയതും എഡിറ്റ് ചെയ്തതുമായി 500 പുസ്തകങ്ങൾ ഉണ്ട്. ഫൗണ്ടേഷൻ പരമ്പരയിലെ 3 നോവലുകളും ഐ, റോബോട്ട് എന്ന നോവലുമാണ് ഏറ്റവും പ്രശസ്തം. റോബോട്ടിക്സ് എന്ന ശാസ്ത്രശാഖയുടെ ജനനം 1942ൽ എഴുതിയ ഒരു ചെറുകഥയിൽ നിന്നാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉണ്ടായതും അസിമോവിൻ്റെ ചിന്തയിലാണ്.
1983ൽ ഒരു ഹൃദയ ശസ്ത്രക്രിയക്കായി സ്വീകരിച്ച രക്തത്തിൽനിന്ന് എയ്ഡ്സ് പിടിപെട്ടു. 1932ൽ ന്യൂ യോർക്കിൽ വെച്ച് മരണമടഞ്ഞു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized