ആദത്തെ കമ്മ്യൂണിസ്റ്റ് നിയമസഭാ സാമാജികൻ

#ചരിത്രം

ആദ്യത്തെ കമ്മ്യൂണിസ്റ്റ് നിയമസഭാസാമാജികൻ.

ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എം എൽ എ ഒരു മലയാളിയായിരുന്നു – കെ അനന്തൻ നമ്പ്യാർ.

ബാലറ്റുപെട്ടിയിലൂടെ കമ്യൂണിസ്റ്റു പാർട്ടി 1957ൽ കേരളത്തിൽ അധികാരത്തിൽ വരുന്നതിന് ഒരു ദശകം മുൻപ്, 1946ൽ മലയാളിയായ അനന്തൻ നമ്പ്യാർ മദ്രാസ് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഗോൾഡ് റോക്ക് തൊഴിലാളി മണ്ഡലത്തിൽനിന്നാണ് അദ്ദേഹം വിജയിച്ചത്. പിന്നീടു മൂന്നുതവണ അദ്ദേഹം ലോക്സഭാംഗമായി – 1952ൽ തമിഴ്നാട്ടിലെ മായാവരത്തുനിന്നും 1962ലും 1967ലും തിരുച്ചിറപ്പള്ളിയിൽ നിന്നും.

ബ്രിട്ടിഷ് മലബാറിൽ കണ്ണൂർ ജില്ലക്കാരനായ അനന്തൻ നമ്പ്യാർ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടിയശേഷം റെയിൽവേയിൽ ജോലികിട്ടിയാണ് മദ്രാസിൽ ( തമിഴ്നാട്ടിൽ) എത്തുന്നത്. പിന്നീട് റെയിൽവേ തൊഴിലാളികളുടെ നേതാവായി പൊതുരംഗത്തെത്തി. തലശ്ശേരി ബി ഇ എം പി ഹൈസ്കുളിൽ സഹപാഠികളായി ഉണ്ടായിരുന്ന പ്രമുഖരാണ് വി.കെ കൃഷ്ണമേനോൻ , കെ. കേളപ്പൻ, എ.കെ.ജി., വി.ആർ.കൃഷ്ണയ്യർ, നെട്ടൂർ പി.ദാമോദരൻ തുടങ്ങിയവർ.
സ്വാതന്ത്രത്തിനു ശേഷവും കുപ്രസിദ്ധമായ ഡി ഐ ആർ നിയമം അനുസരിച്ച് 1964 ഡിസംബറിൽ മദ്രാസ് സര്ക്കാര് ഈ തൊഴിലാളി യൂണിയൻ നേതാവിനെ ജെയിലിൽ അടക്കുകയുണ്ടായി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *