ബാബു ജഗ്ജീവൻ റാം.

#ഓർമ്മ

ജഗ്ജീവൻ റാം.

ബാബു ജഗ്‌ജീവൻ റാമിന്റെ (1908-1986) ജന്മവാർഷികദിനമാണ്
ഏപ്രിൽ 5.

ഡോക്ടർ അംബേദ്കർ കഴിഞ്ഞാൽ ഇന്ത്യ കണ്ട ഏറ്റവും മഹാനായ ദളിത് നേതാവാണ് ജഗ്‌ജീവൻ റാം.
ബ്രിട്ടീഷ്‌ ഇന്ത്യയിൽ ചാൻദ്വായിൽ ജനിച്ച അദ്ദേഹം, എല്ലാ ഉച്ചനീചത്തങ്ങളെയും അതിജീവിച്ച് മെട്രിക്കുലേഷൻ ഫസ്റ്റ് ക്ലാസിൽ പാസായി.
വിദ്യാർത്ഥിയായിരിക്കുമ്പോൾതന്നെ അവഹേളനങ്ങളെ സധയ്ര്യം എതിർത്ത് ദളിത്‌ നേതാവായി മാറിയ ജഗ്ജീവൻ റാം, 1927ൽ ബനാറസ് സർവ്വകലാശലയിൽ ചേർന്നു. പക്ഷേ പിന്നീട് 1931ൽ കൽക്കത്തയിൽനിന്നാണ് ബിരുദം നേടാൻ കഴിഞ്ഞത്.
അംബേദ്കർക്ക്‌ ഒരു ബദൽ എന്ന നിലയിൽ കൊണ്ഗ്രസ്സ് വളർത്തിക്കൊണ്ടു വന്ന ഈ നേതാവ്, 1935ൽ ആൾ ഇന്ത്യ ഡിപ്രസ്സ്ഡ് ക്ലാസ്സസ് ലീഗ് സ്ഥാപിച്ചു. 1936ൽ ബീഹാർ അസംബ്ലിയിൽ അംഗമായി. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് രണ്ടുതവണ ജെയിലിലായി.
1946ൽ ഭരണഘടനാ നിർമ്മാണസഭയിൽ അംഗമായ ബാബുജി, 1946ൽ നെഹ്രുവിന്റെ ഇടക്കാലമന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ മന്ത്രിസഭയിലും ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു.
1970 മുതൽ പ്രതിരോധമന്ത്രിയായ ജാഗ്ജീവൻ റാം ആയിരുന്നു 1971ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധകാലത്തെ സേനാമന്ത്രി.
1947 മുതൽ തുടർച്ചയായി മന്ത്രിയായിരുന്ന ജഗ്ജീവൻ റാം, 1969ൽ കൊണ്ഗ്രസ്സ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിയോടൊപ്പം നിന്ന് കോൺഗ്രസ് (ഐ) പ്രസിഡന്റ്‌ ആയി.
അടിയന്തിരാവസ്‌ഥ കഴിഞ്ഞു 1977ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ, പാർട്ടി വിട്ട് സി എഫ് ഡി എന്ന പുതിയ പാർട്ടി രൂപീകരിച്ചു. പാർട്ടി പിന്നീട് ജനതാ പാർട്ടിയിൽ ലയിച്ചു.
1977 മുതൽ 1979 വരെ മൊറാർജി ദേശായ്‌ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയായിരുന്നു.
1946 മുതൽ 1986ൽ മരണം വരെ തുടർച്ചയായി 40വർഷം ബിഹാറിലെ സസ്റാം മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിച്ച റെക്കോർഡ് ജഗ്ജീവൻറാമിന് സ്വന്തമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *