#കേരളചരിത്രം
കൈക്കൂലി 160 വർഷങ്ങൾക്ക് മുൻപ്.
ഇന്ത്യയെയും കേരളത്തെയും കാർന്നുതിന്നുന്ന അർബുദമാണ് കാൻസർ. രാഷ്ട്രീയനേതാക്കൾ അഴിമതി അവസാനിപ്പിക്കും എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പ്രഖ്യാപിക്കുമെങ്കിലും എട്ടിൽ അപ്പടി പയറ്റിൽ ഇപ്പടി എന്നതാണ് അവരുടെ പ്രവർത്തി.
തിരുവിതാംകൂറിൻ്റെ കാലം മുതൽക്കെ കൈക്കൂലി ജനങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാണ്. കൈനീട്ടം എന്നായിരുന്നു അതിൻ്റെ ഓമനപ്പേര്. ഉദ്യോഗസ്ഥർ അത് തങ്ങളുടെ അവകാശമായി കരുതിയിരുന്നു. രാജകൊട്ടാരത്തിൽ വരെ അതിൻ്റെ വിഹിതം എത്തിയിരുന്നു.
എന്നാൽ കൈക്കൂലി അവസാനിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്യുകയും അത് സാധിക്കുകയുംചെയ്ത മഹാനായ ഒരു ഭരണാധികാരി 160 വര്ഷം മുൻപ് ഈ നാട്ടിൽ ഉണ്ടായിരുന്നു. കടംകൊണ്ട് മുടിഞ്ഞ തിരുവിതാംകൂറിനെ മിച്ച സംസ്ഥാനമാക്കി ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾക്ക് മുഴുവൻ മാതൃകയാക്കി വളർത്തിയ ദിവാൻ സർ ടി മാധവരായർ.
100 വര്ഷം മുൻപ് പാലാക്കുന്നേൽ വല്യച്ചൻ തൻ്റെ നാളാഗമത്തിൽ എഴുതിയത് വായിക്കുക:
“മുൻപ് ഉദ്യോഗസ്ഥർ കച്ചേരിയിൽ വെച്ചുതന്നെ വാങ്ങിക്കും.
ഇപ്പൊൾ വീട്ടിൽ കൊണ്ടു് ചെന്നാൽ പോലും വേണ്ട എന്ന് പറയും”.
സർ ടി മാധവറാവുവിൻ്റെ ഓർമ്മദിവസമാണ് ഏപ്രിൽ 4.
– ജോയ് കള്ളിവയലിൽ.
Posted inUncategorized