മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

#ഓർമ്മ

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ.

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിൻ്റെ (1929-1968) ചരമവാർഷിക ദിനമാണ്
ഏപ്രിൽ 4.

വിശ്വപ്രസിദ്ധ മനുഷ്യാവകാശ പ്രവർത്തകനായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ 1964ലെ നോബൽ സമാധാന പുരസ്കാര ജേതാവാണ്.
ഒരക്രമിയുടെ വെടിയേറ്റ് മരിക്കുന്നത് വരെ അമേരിക്കയിലെ കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ മഹാനാണ് കിംഗ്.
വൈദ്യശാസ്ത്രമോ നിയമമോ പഠിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ പിതാവിൻ്റെ ആഗ്രഹപ്രകാരം പുരോഹിതനാകുകയായിരുന്നു. സെമിനാരിയിൽ വെച്ച് മഹാത്മാഗാന്ധിയുടെ ജീവിതവും പഠനങ്ങളും പരിചയപ്പെടാൻ സാധിച്ചത് ജീവിതം മാറ്റിമറിച്ചു. കറുത്തവരെ വേറിട്ട് നിർത്തുന്നതിനെതിരെ നയിച്ച സമരത്തിൽ 1963ൽ അലബാമയിൽ ജെയിലിൽ അടക്കപ്പെട്ടെങ്കിലും കിംഗ് പോരാട്ടം അവസാനിപ്പിച്ചില്ല. 1964 ൽ സിവിൽ റൈറ്റ്സ് ബില്ലും 1965ൽ വോട്ടിംഗ് റൈറ്റ്സ് ബില്ലും അദ്ദേഹം നേടിയെടുത്തു.
ടെലിവിഷൻ്റെ സാധതകൾ പരമാവധി മുതലെടുത്ത് കിംഗ് നടത്തിയ പ്രസംഗങ്ങൾ കറുത്ത ജനതയെ ആവേശം കൊള്ളിച്ചു. I have a Dream എന്ന പ്രസംഗം ലോകപ്രസിദ്ധി നേടിയ ഒന്നാണ്. മെംഫിസിൽ വെച്ച് ഗാന്ധിജിയുടെ ജീവിതം പോലെ തന്നെ ആ ധന്യമായ ജീവനും വെടിയുണ്ടക്ക് മുന്നിൽ അവസാനിക്കുകയായിരുന്നു.
എല്ലാ വർഷവും ജനുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ച മാർട്ടിൻ ലൂഥർ കിംഗ് ദിവസമായി ആചരിച്ചു കൊണ്ട് അമേരിക്ക തങ്ങളുടെ മഹാനായ പുത്രൻ്റെ സ്മരണ പുതുക്കുന്നു.
നിരവധി പുസ്തകങ്ങൾ, സിനിമ എന്നിവ ആ മഹാൻ്റെ ജീവിതം കൊണ്ടാടുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *