#ഓർമ്മ
നിർമ്മൽ വർമ്മ.
ഇരുപതാംനൂറ്റാണ്ടിലെ ഹിന്ദി എഴുത്തുകാരിൽ ഏറ്റവും പ്രമുഖനായ നിർമ്മൽ വർമ്മയുടെ (1929-2005) ജന്മവാർഷിക ദിനമാണ്
ഏപ്രിൽ 3.
ബഹുമുഖപ്രതിഭയായ വർമ്മ, ചെറുകഥ, നോവൽ, യാത്രാവിവരണം, ലേഖനം, വിവർത്തനം, അധ്യാപനം എന്ന മേഖലകളിലെല്ലാം വ്യാപാരിച്ചു.
മോഹൻ രാകേഷ്, ഭീഷ്മ സാഹ്നി, കമലേശ്വർ, മുതലായവരുമായി ചേർന്ന് ഹിന്ദിയിൽ നയീ കഹാനി പ്രസ്ഥാനത്തിനു തുടക്കമിട്ടത് വർമ്മയുടെ 1959ലെ പരിന്തേ ( പക്ഷികൾ ) എന്ന കഥാസമാഹാരമാണ്.
1958 മുതൽ 10 വർഷം ചെക്കോസ്‌ലാവിയയിലെ പ്രാഗിൽ താമസിച്ച വർമ്മ, അനേകം ലോക ക്ലാസിക്കുകൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു. ചെക്ക് ഭാഷ പഠിച്ച് മിലൻ കുണ്ടേരയുൾപ്പെടെ
യുള്ളവരുടെ കൃതികളും പരിഭാഷപ്പെടുത്തി.
1999ൽ ഞ്ജാനപീഠം അവാർഡും, 2005ൽ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നേടി.
കമ്മ്യൂണിസ്റ് പാർട്ടി അംഗമായിരുന്ന വർമ്മ, 1956ൽ സോവിയറ്റ് യൂണിയൻ ഹങ്കറിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടു.
ഷിംലയിൽ ജനിച്ച നിർമ്മൽ വർമ്മ ദില്ലിയിൽ വെച്ചാണ് നിര്യാതനായത്.
– ജോയ് കള്ളിവയലിൽ.








