#ഓർമ്മ
മാർലൻ ബ്രാൻഡോ.
മാർലൻ ബ്രാൻഡോയുടെ (1924-2004) ജന്മവാർഷികദിനമാണ്
ഏപ്രിൽ 3.
തൻ്റെ തലമുറയിലെ ചലച്ചിത്ര നടന്മാരിൽ ഏറ്റവും മഹാനായ ആളുകളിൽ ഒരാളാണ് ബ്രാൻഡോ. മെതേഡ് ആക്ടിംഗ് എന്ന് വിളിക്കപ്പെടുന്ന അഭിനയശൈലിയിൽ ബ്രാൻഡോയെ വെല്ലാൻ അധികമാരുമില്ല.
അമേരിക്കയിലെ നെബ്രാസ്ക, കാലിഫോർണിയ, ഐഡഹോ തുടങ്ങിയ സ്ഥലങ്ങളിൽ വളർന്ന ബ്രാൻഡോ അനുസരണക്കേടിന് മിലിട്ടറി അക്കാദമിയിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് 1943ൽ ന്യൂയോർക്ക് നഗരത്തിലെത്തി അഭിനയം പഠിക്കാൻ ചേർന്നു.
1944ലാണു നാടക അഭിനയത്തിൻ്റെ തുടക്കം. 1946 ആയപ്പോഴേക്കും ബ്രോഡ് വേയിലെ ഏറ്റവും ഭാവിയുള്ള നടനായി തെരഞ്ഞെടുക്കപ്പെട്ടു.
1947ൽ പ്രദർശനം ആരംഭിച്ച ടെന്നസി വില്യംസിൻ്റെ
A Street car named Desire ബ്രാൻഡോയെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചു .
1951ൽ നാടകം ഏലിയ കസാൻ സിനിമയാക്കി. സ്റ്റാൻലി കോവാത്സ്കി ആയുള്ള അഭിനയം ഓസ്കാർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു.
1950ൽ The Men എന്ന സിനിമക്കായിരുന്നു ആദ്യത്തെ ഓസ്‌കാർ.
1954ലെ On the Waterfront ആയിരുന്നു ഒരു മികച്ച ചിത്രം.
ഫ്രാൻസിസ് ഫോർഡ് കപ്പോള സംവിധാനംചെയ്ത 1972ൽ പുറത്തുവന്ന The Godfather ചലച്ചിത്രങ്ങളുടെ ചരിത്രത്തിലെ ക്ലാസിക്ക് ആയി മാറി. മികച്ച നടനുള്ള ഓസ്ക്കാർ പക്ഷേ അമേരിക്കൻ ഇന്ത്യക്കാരോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് നിരസിച്ചു.
ബെർണാർഡോ ബെർട്ടോലൂച്ചി സംവിധാനം ചെയ്ത The Last Tango in Paris പച്ചയായ ലൈംഗിക രംഗങ്ങൾ കൊണ്ടാണ് കുപ്രശസ്തി നേടിയത്.
1979ൽ റിലീസ് ചെയ്ത വിയറ്റ്നാം യുദ്ധചിത്രമായ Apocalypse Now ആണ് മറ്റൊരു മഹത്തായ ചിത്രം.
– ജോയ് കള്ളിവയലിൽ.
![](https://joykallivayalil.com/wp-content/uploads/2024/04/Screenshot_2024-04-03-13-49-30-47_40deb401b9ffe8e1df2f1cc5ba480b122.jpg)
![](https://joykallivayalil.com/wp-content/uploads/2024/04/Screenshot_2024-04-03-13-48-14-86_40deb401b9ffe8e1df2f1cc5ba480b122-839x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/04/Screenshot_2024-04-03-13-48-42-82_40deb401b9ffe8e1df2f1cc5ba480b122-863x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/04/Screenshot_2024-04-03-13-52-54-41_40deb401b9ffe8e1df2f1cc5ba480b122-760x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/04/Screenshot_2024-04-03-13-53-46-34_40deb401b9ffe8e1df2f1cc5ba480b123-770x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/04/Screenshot_2024-04-03-13-56-26-46_680d03679600f7af0b4c700c6b270fe73-650x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/04/Screenshot_2024-04-03-13-50-35-01_40deb401b9ffe8e1df2f1cc5ba480b122-718x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/04/Screenshot_2024-04-03-13-55-05-09_680d03679600f7af0b4c700c6b270fe72-672x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/04/Screenshot_2024-04-03-13-55-46-29_680d03679600f7af0b4c700c6b270fe72-673x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/04/Screenshot_2024-04-03-13-39-37-24_40deb401b9ffe8e1df2f1cc5ba480b122-861x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/04/Screenshot_2024-04-03-13-39-46-67_40deb401b9ffe8e1df2f1cc5ba480b122-1024x703.jpg)
![](https://joykallivayalil.com/wp-content/uploads/2024/04/Screenshot_2024-04-03-13-40-06-14_40deb401b9ffe8e1df2f1cc5ba480b122-1024x740.jpg)
![](https://joykallivayalil.com/wp-content/uploads/2024/04/Screenshot_2024-04-03-13-52-24-68_fd1e8ef594b195c55a3bba4818d0ce352-778x1024.jpg)
![](https://joykallivayalil.com/wp-content/uploads/2024/04/Screenshot_2024-04-03-13-54-07-59_680d03679600f7af0b4c700c6b270fe72-667x1024.jpg)