#ചരിത്രം
മദ്രാസ് പ്രസിഡൻസി.
ഇന്ന് കേരള സംസ്ഥാനത്തിൻ്റെ ഭാഗമായ ബ്രിട്ടീഷ് മലബാർ ഉൾപ്പെടെ ദക്ഷിണ ഇന്ത്യയുടെ നല്ലൊരു ഭാഗം സ്വാതന്ത്ര്യത്തിന് മുൻപ് മദ്രാസ് പ്രിസിഡൻസിയുടെ ഭാഗമായിരുന്നു.
1639ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ്പട്ടണം എന്ന തീരദേശ ഗ്രാമം വിലയ്ക്കു വാങ്ങുന്നതോടെയാണ് തുടക്കം. അടുത്തവർഷം ഫോർട്ട് സെൻ്റ് ജോർജ് ഏജൻസി സ്ഥാപിതമായി. 1864ൽ അത് ഒരു പ്രസിഡൻസിയായി ഉയർത്തപ്പെട്ടു.
1858ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമസ്ഥതയിൽനിന്നു മാറ്റി നേരിട്ട് ബ്രിട്ടീഷ് രാജാവിൻ്റെ കീഴിലാക്കി.
1785 മുതൽ കൽക്കത്ത ആസ്ഥാനമാക്കിയ ഗവർണർ ജനറലിൻ്റെ കീഴിൽ ഒരു ഗവർണർ നിയമിതനായിരുന്നു.
1906ൽ ആദ്യമായി ഒരു ഇന്ത്യാക്കാരൻ , സർ സി ശങ്കരൻ നായർ മദ്രാസ് അഡ്വക്കേറ്റ് ജനറലായി നിയമിതനായി.
1919ൽ മൊണ്ടെഗ് ചേംസ്ഫോഡ് പരിഷ്കാരങ്ങൾ നടപ്പിൽ വന്നതോടെ അധികാരം ഗവർണറും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയുമായി പങ്കുവെക്കുന്ന സ്ഥിതി വന്നു. ജസ്റ്റീസ് പാർട്ടിയാണ് അധികാരത്തിൽ വന്നത്. 1944ൽ ബ്രാഹ്മണവിരുദ്ധ പോരാട്ടത്തിൻ്റെ മുൻപിൽനിന്ന സ്വയം മര്യാദേയ് ഇയക്കം നേതാവ് പെരിയാർ ഇ വി രാമസ്വാമി നായിക്കർ, ജസ്റ്റീസ് പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുത്ത് ദ്രാവിഡ കഴകം എന്ന് പുനർനാമകരണം ചെയ്തു.
1937ലാണ് സി രാജഗോപാലാചാരി യുടെ നേതൃത്വത്തിൽ കോൺഗ്രസ് ആദ്യമായി അധികാരത്തിൽ വരുന്നത്.
1847ൽ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചതോടെ മദ്രാസ് പ്രസിഡൻസി മദ്രാസ് പ്രൊവിൻസ് ആയി മാറി. സംസ്ഥാന പുനർരൂപീകരണം കഴിഞ്ഞതോടെ ബെല്ലാരി, മൈസൂർ രാജ്യം എന്നിവ കർണ്ണാടക സംസ്ഥാനത്തിൻ്റെ ഭാഗമായി. ഹൈദരാബാദ് രാജ്യവും ഒഡീഷ ഉൾപ്പെട്ട കലിംഗ പ്രദേശവും പിന്നീട് ആന്ധ്ര സംസ്ഥാനമായി. അത് വിഭജിച്ച് ഒഡീഷ സംസ്ഥാനവും പിന്നീട് തെലങ്കാന സംസ്ഥാനവും നിലവിൽ വന്നു. പുതുക്കോട്ട രാജ്യം മദ്രാസ് സംസ്ഥാനത്തിൽ ലയിച്ചു. തിരുവിതാംകൂർ നാട്ടുരാജ്യത്തിൻ്റെ കന്യാകുമാരി ജില്ല ഉൾപ്പെടെയുള്ള തെക്കൻ പ്രദേശങ്ങൾ മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായി. കാനറ ഒഴികെയുള്ള ബ്രിട്ടീഷ് മലബാർ കേരള സംസ്ഥാനത്തിൻ്റെ ഭാഗമായി. മദ്രാസ് സംസ്ഥാനത്തിൻ്റെ പേര് പിന്നീട് തമിഴുനാട് എന്നും മദ്രാസ് നഗരം ചെന്നൈ എന്നും പുനർനാമകരണം ചെയ്യപ്പെട്ടു.
– ജോയ് കള്ളിവയലിൽ.


