#ഓർമ്മ
ബെഞ്ചമിൻ ബെയിലി.
ബെഞ്ചമിൻ ബെയ്‌ലി.
(1791-1871) എന്ന മലയാളഭാഷയിലെ അച്ചടിയുടെ പിതാവിന്റെ ചരമവാർഷിക ദിനമാണ്
ഏപ്രിൽ 3.
സി എം എസ് മിഷനറിയായി 1816ൽ കോട്ടയത്ത് എത്തിയ ബെയ്‌ലി, 1821ൽ കേരളത്തിലെ ആദ്യത്തെ പ്രിന്റിങ് പ്രസ് സ്ഥാപിച്ചു.
സി എം എസ് പ്രസിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം, “ചെറുപൈതങ്ങളുടെ ഉപകാരാർദ്ധം ഇംഗ്ലീഷിൽനിന്നു പരിഭാഷപ്പെടുത്തിയ കഥകൾ ” ആണ്.
മലയാളം ബൈബിൾ, ഇംഗ്ലീഷ് മലയാളം നിഘണ്ടു (1846), മലയാളം ഇംഗ്ലീഷ് നിഘണ്ടു (1849) – മലയാളഭാഷക്ക് ബെയ്‌ലി നൽകിയ സംഭാവനകൾ അമൂല്യങ്ങളാണ്.
1817ൽ സ്ഥാപിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ കോളേജായ ‘കോട്ടയം കോളേജിന്റെ’ (സി എം എസ് കോളേജ് ) പ്രഥമ പ്രിൻസിപ്പലും ബെയ്‌ലി തന്നെയായിരുന്നു.
1839-42 കാലഘട്ടത്തിൽ ബെയ്‌ലി പണിയിപ്പിച്ച കോട്ടയത്തെ ആംഗ്ലിക്കൻ പള്ളി (സി എസ് ഐ കത്തീഡ്രൽ ) വാസ്തുകലയുടെ ഉത്തമമാതൃകയാണ്.
അധികമാരുടെയും ശ്രദ്ധയിൽ പെടാറില്ലെങ്കിലും കോട്ടയത്തെ മുനിസിപ്പൽ പാർക്കിൽ ഒരു ബെയിലി പ്രതിമ സ്ഥാപിച്ചവർക്ക് നന്ദി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized