#ഓർമ്മ
ഫെരെൻസ് പുഷ്ക്കാസ്.
പുഷ്കാഷിൻ്റെ (1927-2006) ജന്മവാർഷികദിനമാണ്
ഏപ്രിൽ 2.
ഫുട്ബോളിലെ ആദ്യത്തെ അന്തർദേശീയ സൂപ്പർ സ്റ്റാറാണ് ഫെരെൻസ് പുഷ്ക്കാസ്. ഹംഗറിക്കു വേണ്ടി കളിച്ച 84 കളികളിൽ പുഷ്ക്കാസ് നേടിയത് 83 ഗോളുകളാണ്. ഹോൺവേഡ് ക്ലബിൽ 16 വയസിൽ ചേർന്ന പുഷ്ക്കാസ്, 1949, 50, 52, 54, 55 വർഷങ്ങളായി 5 ലീഗ് ട്രോഫികൾ നേടിക്കൊടുത്തു. 1948ൽ മുഴുവൻ യൂറോപ്പിലെ ഏറ്റവുമധികം ഗോളുകൾ നേടിയ കളിക്കാരനായിരുന്നു ഈ മാന്ത്രികൻ. പുഷ്ക്കാസിൻ്റെ ഇടതുകാലുകൊണ്ടുള്ള മാരകമായ അടി ഭയക്കാത്ത ഗോളികൾ ഇല്ലായിരുന്നു. Magical Magyars എന്നറിയപ്പെട്ടിരുന്ന ഹംഗറി ടീം 1950നും 56 നുമിടയിൽ നേടിയത് 43 വിജയം, 7 ഡ്രോ, 1 തോൽവി എന്ന അത്ഭുതനേട്ടമാണ്.
1952ലെ ഹെൽസിങ്കി ഒളിമ്പിക്സ് സ്വർണ്ണമെഡൽ വേറെയും.
റിയാൽ മാഡ്രിഡ് താരം എന്ന നിലയിൽ ഡെ സ്റ്റെഫാനോയുമായി ചേർന്നു നേടിയത് 528 കളികളിൽ 512 ഗോളുകൾ ആണ്.1961 മുതൽ 65 വരെ തുടർച്ചയായി 5 കിരീടങ്ങളും നേടി.
വിരമിച്ചശേഷം കോച്ചായും പ്രവർത്തിച്ചു. സ്പെയിനിൻ്റെ പൗരത്വം വരെ സ്വീകരിച്ച പുഷ്ക്കാസ് അവസാന നാളുകളിൽ ജന്മനാട്ടിലേക്ക് മടങ്ങി. ബുടാപെസ്റ്റ് സ്റ്റേഡിയം പുഷ്‌ക്കാഷിൻ്റെ പേരിലാണ്.
– ജോയ് കള്ളിവയലിൽ.


