#ഓർമ്മ
ലാറി ബേക്കർ.
ലാറി ബേക്കറുടെ ഓർമ്മദിവസമാണ്
ഏപ്രിൽ 1.
ജന്മംകൊണ്ട് ബ്രിട്ടീഷുകാരനാണെങ്കിലും കർമ്മംകൊണ്ട് മലയാളിയായ ഈ വാസ്തുവിദ്യാവിദഗ്ദ്ധൻ കെട്ടിടനിർമ്മാണത്തിന് ഒരു പുതിയ ശൈലി മലയാളിയെ പഠിപ്പിക്കാൻ ശ്രമിച്ചു.
പ്രാദേശികമായി കിട്ടാവുന്ന നിർമ്മാണവൈദഗ്ധ്യം ഉപയോഗിച്ചു നാട്ടിൽ കിട്ടുന്ന മണ്ണും കല്ലും എല്ലാംകൊണ്ട്, പ്രകൃതിക്ക് അനുയോജ്യമായ ചെലവുകുറഞ്ഞ കെട്ടിടങ്ങൾ പണിത് അദ്ദേഹം മാതൃകയായി. ഗാന്ധിജി ആയിരുന്നു അദ്ദേഹത്തിൻറെ വഴികാട്ടി.
പൊങ്ങച്ചക്കാരനായ മലയാളി അദ്ദേഹത്തിൻറെ നിർമ്മാണരീതി അധികം പിൻതുടർന്നില്ലെങ്കിലും കഴിഞ്ഞ 50 വര്ഷങ്ങളായി മഴയും കാറ്റുമേറ്റ് ഒരു കുഴപ്പവുമില്ലാതെ നിൽക്കുന്ന അനേകം ബേക്കർ കെട്ടിടങ്ങൾ നമ്മുടെ നാട്ടിലുണ്ട്.
വിദേശപ്പണത്തിന്റെ കുത്തൊഴുക്ക് അവസാനിക്കുമ്പോൾ മലയാളിക്ക് ബേക്കർ മാതൃകയിൽ അവസാനം രക്ഷതേടേണ്ടി വരും എന്ന് ഉറപ്പാണ്.
– ജോയ് കള്ളിവയലിൽ.





