#ഓർമ്മ
കർദിനാൾ ജോസഫ് പാറേക്കാട്ടിൽ.
കർദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെ (1912-1987) ജന്മവാർഷികദിനമാണ്
ഏപ്രിൽ 1.
1939ൽ വൈദികനായ പാറെക്കാട്ടിൽ സത്യദീപം വാരികയുടെ പത്രാധിപർ എന്നനിലയിൽ ഒന്നാന്തരം എഴുത്തുകാരൻ എന്ന പേരു സമ്പാദിച്ചു.
1953ൽ സഹായമെത്രാനും 1956ൽ എറണാകുളം അതിരൂപതയുടെ മെത്രാപോലിത്തയുമായി.
കത്തോലിക്കസഭയിൽ ദൂരവ്യാപകമായ മാറ്റങ്ങൾ വരുത്തിയ, 1962 മുതൽ 1965 വരെ നടന്ന രണ്ടാം വത്തിക്കാൻ സൂനഹദോസിൽ പങ്കെടുത്ത ഇൻഡ്യാക്കാരിൽ ഒരാളാണ്.
1969ൽ സീറോ മലബാർ സഭയിൽ നിന്നുള്ള ആദ്യത്തെ കർദിനാളായി നിയമിക്കപ്പെട്ടു.
ജോൺ പോൾ ഒന്നാമൻ, ജോൺ പോൾ രണ്ടാമൻ മാർപാപ്പാമാരെ തെരഞ്ഞെടുത്ത 1978ലെ കോൺക്ലേവുകളിൽ അംഗമായിരുന്നു.
ദേശീയ, കേരള, കത്തോലിക്ക മെത്രാൻസമിതികളുടെ അധ്യക്ഷപദം അലങ്കരിച്ചിട്ടുണ്ട്.
കേരളസഭയെ ഭാരതീയവൽക്കരിക്കാനുള്ള പാറേക്കാട്ടിലിന്റെ ശ്രമങ്ങൾ, 1984ൽ അദ്ദേഹം അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞതോടെ കൂമ്പടഞ്ഞു.
സീറോ മലബാർ സഭക്ക് മാർപാപ്പയുടെ കീഴിലുള്ള ഒരു വ്യക്തിസഭയായി അംഗീകാരം ലഭിക്കുകയും തലവനായി പത്രിയാർക്കീസിന് തുല്യനായ മേജർ ആർച്ചുബിഷപ്പിനെ നിയമിക്കുകയും ചെയ്‌തെങ്കിലും പാറേക്കാട്ടിലിന്റെ നിര്യാണത്തിനുശേഷം ഐക്യം നഷ്ടപ്പെട്ട രണ്ടു ചേരിയായി മാറി എന്നതാണ് ദുഖകരം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized