#ഓർമ്മ
കാൾ റാഹ്നർ.
ഫാദർ കാൾ റാഹ്നറുടെ (1904-1984)
ചരമവാർഷികദിനമാണ്
മാർച്ച് 30.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കത്തോലിക്കാ ദൈവശാസ്ത്രഞ്ഞനാണ് ജർമ്മൻകാരനായ ഈ ജെസ്യൂട്ട് പുരോഹിതൻ.
വിഖ്യാതചിന്തകൻ മാർട്ടിൻ ഹേയ്ഡഗറുടെ കീഴിൽ പഠിച്ച റാഹ്നർ, ഇന്നസ്ബ്രക്ക് യൂണിവേഴസിറ്റിയിൽ നിന്ന് പി എച്ച് ഡി നേടിയശേഷം അവിടെത്തന്നെ അധ്യാപകനായി. തുടർന്ന് മ്യുനിച്ച്, മുണ്ട്ട്സ് സർവകലാശാലകളിലും പഠിപ്പിച്ചു.
1957 മുതൽ 68 വരെ Lexicon for Theology and the Church ൻ്റെ എഡിറ്ററായി പ്രവർത്തിച്ചു.
1968 മുതൽ 70 വരെ Saceamentum Mundi ( Sacrament of the World) എന്ന എൻസൈക്ലോപീഡിയ എഡിറ്റർ.
1961 മുതൽ 92 വരെയായി പ്രസിദ്ധീകരിക്കപ്പെട്ട Theological Investigations എന്ന ബൃഹത് ഗ്രന്ഥപരമ്പര ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മനുഷ്യരാശിയെ ബാധിക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പഠിക്കുകയും എഴുതുകയും ചെയ്തു.
സഭക്കുള്ളിൽ ദൈവശാസ്ത്രഗവേഷണത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം പോരാടിയ മഹാനാണ് കാൾ റാഹ്നർ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized