#ഓർമ്മ
വിൻസെൻ്റ് വാൻഗോഗ്.
വാൻഗോഗിൻ്റെ (1853-1890) ജന്മവാർഷിക ദിനമാണ്
മാർച്ച് 30.
പാശ്ചാത്യലോകത്തെ എക്കാലത്തെയും മഹാനായ ചിത്രകാരൻമാരിൽ പ്രമുഖനാണ് ഈ ഡച്ച് ചിത്രകാരൻ. വെറും 37 വയസ്സ് മാത്രമാണ് ജീവിച്ചത്. ജീവിതകാലം മുഴുവൻ മാനസിക വ്യഥകളോട് മല്ലിട്ട ഈ കലാകാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഒരിക്കൽ കൂട്ടുകാരനോട് വഴക്കിട്ട് സ്വന്തം ഇടതു ചെവി മുറിച്ചുമാറ്റുക വരെ ചെയ്തു.
10 കൊല്ലം മാത്രം നീണ്ട കലാജീവിതത്തിൽ 2100 കലാസൃഷ്ടികൾക്ക് ജീവൻ കൊടുത്തു – അവയിൽ ഓയിൽ പെയിൻ്റിംഗുകൾ മാത്രം 830 എണ്ണം.
നിറങ്ങൾ ഇത്ര കലാപരമായി സന്നിവേശിപ്പിച്ച മറ്റൊരു ചിത്രകാരനില്ല.
ജീവിതകാലത്ത് ഒരു പ്രശസ്തിയും വാൻഗോക്ക് ലഭിച്ചില്ല . ഒരു പെയിൻ്റിംഗ് മാത്രമാണ് വിറ്റുപോയത്. ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പെയിൻ്റിംഗുകളാണ് അവ. ഭൂരിഭാഗവും സൂക്ഷിച്ചിരിക്കുന്ന ആംസ്റ്റർഡാമിലെ വാൻഗോഗ് മ്യൂസിയം വലിയ ടൂറിസ്റ്റ് കേന്ദ്രമാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ കടത്തിക്കൊണ്ടു പോയ പല വിലപ്പെട്ട പെയിൻ്റിങ്ങുകളും ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
– ജോയ് കള്ളിവയലിൽ.
Posted inUncategorized