#കേരളചരിത്രം
തെരഞ്ഞെടുപ്പുകൾ ഒരു നൂറ്റാണ്ട് മുൻപ്.
ഒരു നൂറ്റാണ്ട് മുൻപത്തെ കേരളീയജീവിതത്തിൻ്റെ അങ്ങേയറ്റം സത്യസന്ധമായ വിവരണമാണ് ഇ വി കൃഷ്ണപിള്ള തൻ്റെ
” ജീവിതസ്മരണകൾ ” എന്ന പുസ്തകത്തിൽ നൽകുന്നത്.
തിരുവിതാംകൂറിൽ എം എൽ സി ആയിരുന്ന ഇ വി അന്ന് ജീവിച്ചിരുന്ന വ്യക്തികളെ വരെ തൻ്റെ നിശിതമായ വിശകലനത്തിനു വിധേയമാക്കുന്നു.
തിരുവിതാംകൂറിൻ്റെ ചരിത്രത്തിലാദ്യമായി ഒരു തിരഞ്ഞെടുപ്പ് നടക്കുന്നു . ഒരു സ്ഥാനാർഥി പണം വെള്ളം പോലെ ചിലവാക്കി തെരഞ്ഞെടുപ്പ് ജയിച്ച കഥ അദ്ദേഹം വിവരിക്കുന്നത് കാണുക.
99 വര്ഷം മുൻപ് കൊല്ലവർഷം 1100ൽ, പത്തനാപുരം താലൂക്കിൽ രണ്ടു പണച്ചാക്കുകൾ തമ്മിൽ ഏറ്റുമുട്ടുന്നു.
അക്കാലത്ത് കരംതീരുവ ഉള്ള ധനികർക്ക് മാത്രമാണ് വോട്ടവകാശം എന്നോർക്കുക. വോട്ടർ അല്ലാത്തവർക്ക് കൂടി ഊണും തേച്ചുകുളിയും വരെ സൗജന്യം. മോട്ടോർ കാറുകൾ വളരെ കുറച്ചു പേർക്ക് മാത്രമുള്ള അക്കാലത്ത് അതിൽ കയറാനുള്ള അവസരവും കിട്ടും.
വോട്ട് ഉളളവർ ധനികർ ആയതുകൊണ്ട് ആ വകയിൽ ചെലവ് കുറവായിരിക്കും.
രണ്ടു സ്ഥാനാർഥികളും കൂടി രണ്ടു ലക്ഷം രൂപ ( ഇന്നത്തെ 10 കോടി?) ചിലവാക്കിയത്രെ. ഒരു സ്ഥാനാർഥിയുടെ നേട്ടങ്ങൾ വർണ്ണിച്ച് എഴുതിയതിന്
ഇ വിക്കും കിട്ടി 100 രൂപ.
തോറ്റ സ്ഥാനാർഥി കടം വീട്ടാനായി തറവാട് ഭാഗംചെയ്യേണ്ടി വന്നു എന്ന് കൂടി ഇ വി എഴുതുന്നു.
– ജോയ് കള്ളിവയലിൽ.
( മാർച്ച് 30, ഇ വിയുടെ ഓർമ്മദിവസമാണ്).
