#ഓർമ്മ
ഇ വി കൃഷ്ണപിള്ള.
ഇ വിയുടെ (1894-1938) ഓർമ്മദിവസമാണ് മാർച്ച് 30.
ബഹുമുഖ പ്രതിഭയായ ഈ വി
അടൂരിനടുത്ത് കുന്നത്തൂർ ഇഞ്ചക്കാട് വീട്ടിലാണ് ജനിച്ചത്.
തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് ഒന്നാം റാങ്കിൽ ബി എ പാസായശേഷം സെക്രട്ടേറിയറ്റിൽ ക്ലാർക്കായി നിയമനം ലഭിച്ചു. സി വി രാമൻപിള്ളയുടെ സദസ്സിൽ അംഗമായിരുന്ന ഇ വി, പിന്നീട് സി വിയുടെ മകൾ മഹേശ്വരി അമ്മയെ വിവാഹം ചെയ്തു.
1922ൽ അസിസ്റ്റൻ്റ് തഹസീൽദാർ ആയിരിക്കെ അവധിയെടുത്ത് നിയമബിരുദം നേടി തിരുവനന്തപുരത്തും പിന്നീട് കൊല്ലത്തും വക്കീലായി പ്രാക്ടീസ് ചെയ്തു. മലയാളി മാസികയുടെ പത്രാധിപരായും പ്രവർത്തിച്ചു. 1931ൽ എം എൽ സി യും 1932ൽ പ്രജാസഭാ മെമ്പറുമായി. എം എൽ സി കഥകൾ പ്രസിദ്ധമാണ്.
1933 മുതൽ പ്രാക്ടീസ് തിരുവനന്തപുരത്ത് ഹൈക്കോടതിയിൽ ആക്കി. നിയമസഭയിൽ ഒന്നിച്ചു പ്രവർത്തിച്ച കാലം മുതലുള്ള കെ സി മാമ്മൻ മാപ്പിളയുമായുള്ള ഉറ്റ സൗഹൃദം മലയാള മനോരമ വാരിക തുടങ്ങാനും ഇ വി അതിൻ്റെ പത്രാധിപത്യം ഏറ്റെടുക്കാനും കാരണമായി.
ഒരു പനി മൂർച്ഛിച്ച് അപ്രതീക്ഷിതമായി 44 വയസ്സിൽ നിര്യാതനാവുകയായിരുന്നു. മരിച്ചത് വെപ്പാട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു.
കുഞ്ചൻ നമ്പ്യാർ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹാസ്യസാഹിത്യകാരൻ ഇ വി യാണ്. വി കെ എൻ എഴുത്തുകാരനായിരുന്നെങ്കിൽ ഇ വി ബഹുമുഖ പ്രതിഭയാണ്. ഹാസ്യസാഹിത്യകാരൻ, പത്രാധിപർ, വക്കീൽ, നാടകകൃത്ത്, അഭിനേതാവ്, നിയമസഭാസാമാജികൻ – ഇ വി വ്യക്തിമുദ്ര പതിപ്പിക്കാത്ത രംഗങ്ങളില്ല.
– ജോയ് കള്ളിവയലിൽ.




