#കേരളചരിത്രം
#ഓർമ്മ
കയ്യൂർ സമരം.
കയ്യൂർ സമരസഖാക്കൾ തൂക്കിലേറ്റപ്പെട്ട ദിവസമാണ്
1943 മാർച്ച് 29.
മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഏടാണ് കയ്യൂർ സമരം.
ജന്മിമാരുടെ ചൂഷണത്തിനെതിരെ സമരംചെയ്ത കർഷകരെ അമർച്ച ചെയ്യാനെത്തിയ ബ്രിട്ടീഷ് പോലീസിനെ കർഷകരും തൊഴിലാളികളും എതിരിട്ടു. രക്ഷപെടാൻ പുഴയിൽ ചാടിയ സുബ്ബരായൻ എന്ന പോലീസുകാരൻ മുങ്ങിമരിച്ചു.
അറസ്റ്റിലായ 5 സഖാക്കൾ തൂക്കുകയറിന് വിധിക്കപ്പെട്ടു.
അവരിൽ ചൂരിക്കാടൻ കൃഷ്ണൻനായർ പ്രായപൂർത്തിയായില്ല എന്ന കാരണത്താൽ കൊലക്കയറിൽ നിന്ന് രക്ഷപെട്ടു.
4 ധീരന്മാർ കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ് എന്ന മുദ്രാവാക്യവും മുഴക്കി 1943 മാർച്ച് 29 ന് തൂക്കുമരത്തിൽ രക്തസാക്ഷിത്തം വരിച്ചു.
ഉത്തരമലബാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ ചാലകശക്തിയായി മാറി കയ്യൂർ സഖാക്കളുടെ വീരഗാഥ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized