റോബർട്ട് ഫ്രോസ്റ്റ്

#ഓർമ്മ

റോബർട്ട്‌ ഫ്രോസ്റ്റ്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ അമേരിക്കൻ കവി റോബർട്ട്‌ ഫ്രോസ്റ്റിന്റെ (1874-1963) ജന്മവാർഷികദിനമാണ്
മാർച്ച്‌ 26.

സാൻ ഫ്രാൻസിസ്‌കോയിൽ ജനിച്ച ഫ്രോസ്റ്റ് 1895ൽ സഹപാഠിയെ വിവാഹം കഴിച്ചു . രണ്ടുപേരും സ്കൂൾ അധ്യാപകരായി കഴിഞ്ഞ ശേഷം
1897മുതൽ 9 വർഷം ന്യൂ ഹാമ്പ്ഷയറിൽ മുത്തശന്റെ കൃഷിയിടത്തിൽ കർഷകനായി ജീവിച്ചു.
1912ൽ ഇംഗ്ലണ്ടിലേക്ക് കുടിയേറിയെങ്കിലും 3 വർഷം കഴിഞ്ഞു തിരിച്ചെത്തി ആംഹർസ്റ്റ് കോളേജിൽ അധ്യാപനം തുടർന്നു.
1913ലാണ് ആദ്യത്തെ കവിതാപുസ്തകം പ്രസിദ്ധീകരിച്ചത്.
4 പുലിട്സർ പുരസ്‌കാരങ്ങൾ നേടിയ ഫ്രോസ്റ്റ് വടക്കേ അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ കവിയായിരുന്നു.

ഫ്രോസ്റ്റിന്റെ
These woods are lovely, dark and deep…. എന്ന കവിത പ്രധാനമന്ത്രി നെഹ്‌റു തന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്നു. കവിത കടമ്മനിട്ട മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രശസ്തമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *