#ഓർമ്മ
മാക്സിം ഗോർക്കി.
വിഖ്യാത റഷ്യൻ എഴുത്തുകാരനായ മാക്സിം ഗോർക്കിയുടെ (1868-1936)
ജന്മവാർഷികദിനമാണ്
മാർച്ച് 28.
യഥാർത്ഥ പേര് അലെക്സി മാക്സിമോവിച്ച് പെഷ്കോവ്. ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളാണ് കയ്പ്പ് എന്ന അർഥമുള്ള ഗോർക്കി എന്ന തൂലികാനാമം സ്വീകരിക്കാൻ പ്രേരണയായത്.
5 വയസ്സിൽ അച്ഛൻ മരിച്ച ഗോർക്കിക്ക് 8 വയസ്സു മുതൽ ജോലിക്ക് പോകേണ്ടിവന്നു. ചെയ്യാത്ത ജോലികളില്ല. വോൾഗായിലെ ഒരു കപ്പലിൽ പാത്രം കഴുകാൻ നില്കുമ്പോൾ പാചകക്കാരനാണ് വായിക്കാൻ പ്രേരിപ്പിച്ചത്. പിന്നെ വായനയായി ജീവിതം.
21 വയസു മുതൽ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോൾ തിബിലിസിയിൽ വെച്ച് എഴുതിയ ചെല്കോഷ് എന്ന ചെറുകഥ ഗോർക്കിയെ റഷ്യ മുഴുവൻ പ്രശസ്തനാക്കി.
1899ൽ എഴുതിയ 26 ആണുങ്ങളും ഒരു പെണ്ണും എന്ന കഥയോടെ ഗോർക്കിക്ക് ടോൾസ്റ്റോയിക്കും ചേക്കോവിനുമൊപ്പം സ്ഥാനം കിട്ടി.
ഗോർക്കിയുടെ അമ്മ എന്ന നോവൽ സോഷ്യലിസ്റ്റ് റിയലിസം എന്ന പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ചു.
1905ലെ റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ഗോർക്കി പക്ഷേ, ലെനിനുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. 1906ൽ സോവിയറ്റ് യൂണിയൻ വിട്ട ഗോർക്കി, 1913 വരെ ഇറ്റലിയിൽ പ്രവാസജീവിതം നയിച്ചു.
1923 മുതൽ എഴുതിത്തുടങ്ങിയ എന്റെ കുട്ടിക്കാലം എന്ന ബ്രഹത്കൃതി ഗോർക്കിയുടെ മാസ്റ്റർപീസായി കരുതപ്പെടുന്നു.
സ്റ്റാലിന്റെ കാലത്ത് സ്ഥാപിതമായ സോവിയറ്റ് റയ്റ്റെഴ്‌സ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് ഗോർക്കി ആയിരുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized