#ഓർമ്മ
ജോൺസൺ.
സംഗീതസംവിധായകൻ ജോൺസൺമാഷിന്റെ (1953-2011) ജന്മവാർഷിക ദിനമാണ്
മാർച്ച് 26.
മലയാള സിനിമയിലെ രണ്ടാം തലമുറയിലെ ഏറ്റവും പ്രഗത്ഭനും പ്രശസ്തനുമായ സംഗീത സംവിധായാകനായിരുന്നു ജോൺസൺ.
വോയിസ് ഓഫ് ട്രിച്ചൂർ എന്ന ട്രൂപ്പിലൂടെ പ്രശസ്തനായ ജോൺസൺ, ദേവരാജന്റെ സഹായിയായിട്ടാണ് 1970കളിൽ സിനിമയിൽ വന്നത്.
1978ൽ ആരവം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായശേഷം തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 300 സിനിമകൾക്ക് സംഗീതം പകർന്ന ജോൺസന്റെ മുന്നിൽ ദേവരാജൻ മാത്രമേയുള്ളു.
പശ്ചാത്തല സംഗീതം ഒരുക്കുന്നതിലും ജോൺസണെ വെല്ലാൻ ആരുമില്ല.
1994ൽ പൊന്തൻ മാട എന്ന ചിത്രത്തിലൂടെ മലയാളസിനിമക്ക് ആദ്യമായി ദേശീയ അവാർഡ് നേടിക്കൊടുത്ത ജോൺസൺ, ഒരിക്കൽകൂടി ആ ബഹുമതി നേടി. 3 സംസ്ഥാന അവാർഡുകളും ജോൺസന് സ്വന്തമാണ്.
വ്യക്തിജീവിതത്തിൽ ദുരന്തം തേടിയെത്തി. ഏകമകൻ അപകടത്തിൽ മരിച്ചു. ജോൺസന് പിന്നാലെ 5 വർഷങ്ങൾക്കു ശേഷം മകളും അച്ഛന്റെ കുഴിമാടത്തിൽ അഭയംതേടി.
– ജോയ് കള്ളിവയലിൽ.
https://youtu.be/Ran_KKDee6Y
Posted inUncategorized