#ഓർമ്മ
കുഞ്ഞുണ്ണി മാഷ്.
കവി കുഞ്ഞുണ്ണി മാഷിന്റെ (1927-2006) ഓർമ്മദിവസമാണ്
മാർച്ച് 26.
പോക്കമില്ലാത്തതാണെന്റെ പൊക്കം എന്ന് അഭിമാനിച്ചിരുന്ന, കുഞ്ഞുകവിതകൾ മാത്രം എഴുതിയിരുന്ന മാഷ്, തൃശൂർ ജില്ലയിലെ വലപ്പാട്ടാണ് ജനിച്ചത്.
1953 മുതൽ കോഴിക്കോട് രാമകൃഷ്ണ മിഷൻ സേവാശ്രമം ഹൈസ്കൂളിൽ അധ്യാപകനായി. മാതൃഭൂമി വാരികയിലെ ബാലപംക്തി കൈകാര്യം ചെയ്തിരുന്ന കുട്ടേട്ടൻ എന്ന നിലയിൽ ആയിരക്കണക്കിന് കുട്ടികളുടെ സാഹിത്യപരിശ്രമങ്ങളെ അദ്ദേഹം കൈപിടിച്ചു വളർത്തി.
കുഞ്ഞുണ്ണി മാഷ് കവിയെയല്ല എന്ന് ചില കവികൾ തന്നെ ആക്ഷേപിച്ചപ്പോഴും കുഞ്ഞുണ്ണി മാഷ് ചിരിച്ചതേയുള്ളൂ.
കുട്ടികളുടെ പ്രിയപ്പെട്ട കവിയായി മരണംവരെ കുഞ്ഞുണ്ണി മാഷ് ജീവിച്ചു.
എന്നിലൂടെ, എന്ന ആത്മകഥയും ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി മാഷ്, എന്ന ജീവചരിത്രവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
https://youtu.be/dr1KOUdviYM






