#ഓർമ്മ
നോർമൻ ബോർലോഗ്.
നോർമൻ ബോർലോഗിൻ്റെ (1914-2009) ജന്മ വാർഷിക ദിനമാണ്
മാർച്ച് 25.
ലോകത്ത് ‘പച്ച വിപ്ലവത്തിൻ്റെ ‘ ( Green revolution) പിതാവായ അമേരിക്കൻ കൃഷിശാസ്ത്രജ്ഞനാണ് നോർമൻ ബോർലോഗ് . നവീന ഗോതമ്പ് വിത്തുകൾ കണ്ടുപിടിക്കുകയും ആധുനിക യന്ത്രവൽകൃത കൃഷിരീതികൾ പ്രചരിപ്പിക്കുകയും വഴി ഭൂമിയിലെ പട്ടിണി കുറക്കാൻ ശ്രമിച്ച ബോർലോഗിന് 1970ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടു.
പി ഏച്ച് ഡി നേടിയ ശേഷം റോക്ക്ഫെല്ലർ ഫൗണ്ടേഷനിൽ ചേർന്ന ബോര്ലോഗ് മെക്സിക്കോയിലാണ് തൻ്റെ ഗവേഷണം തുടർന്നത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്ന പൊക്കം കുറഞ്ഞ ഒരു ഗോതമ്പ് വിത്തിനം കണ്ടുപിടിക്കുക വഴി ഉത്പാദനം മൂന്നിരട്ടിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1944 മുതൽ 1960 വരെ മെക്സിക്കോയിൽ പ്രവർത്തിച്ച ബോർലോഗിനെ ഭക്ഷ്യക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് അയച്ചത് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ ആണ്.
പ്രശസ്ത കൃഷിശാസ്ത്രജ്ഞനായ ഡോക്ടർ എം എസ് സ്വാമിനാഥനുമായി ചേര്ന്ന് നടത്തിയ ഗവേഷണഫലമായി 1960കളിൽ ഇന്ത്യയുടെ ഗോതമ്പ് ഉത്പാദനം 60 ഇരട്ടിയായി വർധിപ്പിക്കാൻ ബോർലോഗിനു കഴിഞ്ഞു.
1956ൽ ലോക ഭക്ഷ്യ പുരസ്കാരം ( World Food Prize) ഏർപ്പെടുത്തിയത് നോർമൻ ബോർലോഗ് ആണ്.
– ജോയ് കള്ളിവയലിൽ.
“You can’t build a peaceful world on empty stomachs and human misery”.
– Norman Bourlaug.




