#ഓർമ്മ
ബിഷപ്പ് പൗലോസ് മാർ പൗലോസ്.
ബിഷപ്പ് പൗലോസ് മാർ പൗലോസിൻ്റെ ചരമവാർഷികദിനമാണ്
മാർച്ച് 24.
1998ൽ മദ്രാസിൽ വെച്ച് നടന്ന ഒരു ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് വെറും 58 വയസിൽ അന്തരിക്കുകയായിരുന്നു.
1970കളിൽ വിമോചന ദൈവശാസ്ത്രത്തിൻ്റെ പ്രഘോഷകൻ എന്ന നിലയിലാണ് കൽദായ സുറിയാനി സഭയുടെ മെത്രാനായ പൗലോസ് മാർ പൗലോസ് ശ്രദ്ധേയനായത്. അമേരിക്കയിലെ പ്രിൻസ്ട്ടൺ യൂനിവേഴ്സിറ്റിയിൽ നിന്ന് മാർക്സിയൻ പഠനങ്ങളിലാണ് അദ്ദേഹം ഡോക്ക്ടറേറ്റ് നേടിയത്.
മതേതരനായ ദൈവശാസ്ത്രജ്ഞൻ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്.
എൻ്റെ മതമാണ് എൻ്റെ രാഷ്ടീയം, എൻ്റെ രാഷ്ട്രീയം എൻ്റെ മതവും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കമ്മ്യൂണിസ്റ്റു പക്ഷമായി വിലയിരുത്തപ്പെട്ടതു കൊണ്ടാണ് കേരളത്തിൽ വിമോചന ദൈവശാസ്ത്രത്തിന് വലിയ ജനപിന്തുണ കിട്ടാതെപോയത് എന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
സമൂഹത്തെയും സാഹിത്യത്തെയും ദൈവശാസ്ത്രത്തിൻ്റെ വെളിച്ചത്തിൽ പഠിക്കേണ്ടതിൻ്റെ ആവശ്യം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
“നിശബ്ദരായിരിക്കാൻ നമുക്കു് എന്ത് അവകാശം?”
– ജോയ് കള്ളിവയലിൽ.


